വിട പറഞ്ഞത് ശുദ്ധസംഗീതത്തിന്റെ അമരക്കാരന്, ശൈവ ഗായകന്
PRO
PRO
കെ ജെ യേശുദാസിന്റെ പിതാവായ അഗസ്റ്റിന് ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകന്. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിന് ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകന് വിജയ് യേശുദാസിനും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിലെ മൂന്നു തലമുറയുടെ ഗുരുവെന്നാണ് അദ്ദേഹത്തെ യേശുദാസ് വിശേഷിപ്പിക്കാറുള്ളത്.
94 വയസിലും സംഗീതസംവിധാനത്തില്‍ സജീവമായിരുന്നു. വൈക്കത്തപ്പന്റെ അനുഗ്രഹമാണ് തന്നെ സംഗീതലോകത്തിന്റെ ഉന്നതിയിലെത്തിച്ചതെന്ന് അദ്ദേഹം പറയുമായിരുന്നു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിത്യേന നിര്‍മാല്യം തൊഴുതാണ് ജീവിതത്തിലെ വഴിത്തിരിവെന്ന് അദ്ദേഹം നിരന്തരം ഓര്‍മിക്കുമായിരുന്നു. തന്നിലെ സംഗീതം ഉച്ചസ്ഥായിലെത്തിയത് എന്നും ഈശ്വരാനുഗ്രഹത്താലാണെന്ന് പറഞ്ഞ് വിനയാന്വിതനാകുമായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി. പ്രശസ്തിയുടെ ഉത്തുംഗ ശൃംഗത്തിലെത്തി നില്‍ക്കുമ്പോഴും അവയെല്ലാം വിനയം നിറഞ്ഞ ചിരിയിലൊതുക്കുമായിരുന്നു ആ മഹാസാത്വികന്‍. കര്‍ണാടക സംഗീതത്തിന്റെ മാധുര്യം നിറഞ്ഞ ആ വാഗ്ധോരണി ഇനി നിശ്ചലം, ശൂന്യം.