സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ ഐഡല്‍ ജൂനിയറിലെ മത്സരാര്‍ഥികളായ കുരുന്നുകളുടെ പ്രതിഭയ്ക്ക് മുന്നില്‍ കണ്ണീരണിഞ്ഞ് വിധികര്‍ത്താക്കള്‍. കൊച്ചുമത്സരാര്‍ഥികളില്‍ ‘ടോപ്പ് ടെന്‍’ ഗായകരെ തെരഞ്ഞെടുക്കവേയാണ് വിധികര്‍ത്താക്കളായ ശ്രേയാ ഘോഷാല്‍, വിശാല്‍ ദദ്ലാനി, ഷേഖര്‍ രെവ്ജിയാനി എന്നിവര്‍ ആശയക്കുഴപ്പത്തിലായത്.
ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് മത്സരാര്‍ഥികളില്‍ നിന്ന് ആരെ ഉള്‍പ്പെടുത്തും, ആരെ പുറന്തള്ളും എന്നറിയാതെ വിധികര്‍ത്താക്കള്‍ കുഴങ്ങി. ഈ രണ്ട് മത്സരാര്‍ഥികളും സഹോദരങ്ങള്‍ ആയിരുന്നു എന്നതാണ് ആശ്ചര്യകരമായ കാര്യം.
സഹോദരനേയോ അവന്റെ കുഞ്ഞു സഹോദരിയേയോ ആണോ തെരഞ്ഞെടുക്കേണ്ടതെന്നറിയാതെ ശ്രേയയും വിശാലും പ്രയാസപ്പെട്ടു. ഒടുവില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇരു വിധികര്‍ത്താക്കളും വിതുമ്പി.
ഇത്തരം ഷോകളില്‍ പങ്കെടുക്കുന്ന കൊച്ചു മത്സരാര്‍ഥികളെ നോക്കി ‘നോ’ പറയേണ്ടിവരുന്നത് സങ്കടകരമാണെന്നു ശ്രേയ അഭിപ്രായപ്പെട്ടു.
ശനി-ഞായര്‍ ദിവസങ്ങളില്‍ രാത്രി 8:30നാണ് ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ സംപ്രേക്ഷണം ചെയ്യുന്നത്.