വക്കം മൗലവി - ധീരനായ പത്രമുടമ

ടി.ശശി മോഹന്‍

Vakkam Maulavi
WDWD
സ്വദേശാഭിമാനി, നൂല്‍ മുസ്ളീം, ഐക്യം, ദീപിക തുടങ്ങിയ ഒട്ടേരെ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം പുറത്തിറക്കി .തിരുവനന്തപുരത്തു പോലും നല്ല അച്ചുക്കൂടം ഇല്ലാതിരുന്ന കാലത്താണ് മൗലവി സ്വദേശാഭിമാനിക്കു വേണ്ടി വിദേശത്തു നിന്നും മുന്തിയ പ്രസ്സ് വിലക്ക് വാങ്ങി കപ്പല്‍ മാര്‍ഗം അഞ്ചുതെങ്ങിലെത്തിച്ചത് .

ഒരു പത്ര ഉടമ, മുതലാളി എങ്ങനെ ആയിരിക്കണം എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണു വക്കം മൗലവി. അദ്ദേഹവും രാമകൃഷ്ണ പിള്ളയും തമ്മിലുണ്ടായിരുന്ന ബന്ധം പത്രമുടമയും പത്രാധിപരും തമ്മിലുണ്ടാവേണ്ട മാതൃകാപരമായ ബന്ധമായിരുന്നു. പത്രത്തിനെതിരെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴൂം പത്രം കണ്ട് കെട്ടിയപ്പോഴും മൗലവി പത്രാധിപരോടൊപ്പമായിരുന്നു.

തിരുവനന്തപുരം ജ-ില്ലയിലെ വക്കത്താണ്ഡിസംബര്‍ 8 ന്അബ്ദുള്‍ ഖാദര്‍ മൗലവി ജ-നിച്ചത്. 1932 ല്‍ അന്തരിച്ചു .മൗലവി, പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത് 1905 ലാണ്. ബ്രിട്ടീഷ് കോളനിയായ അഞ്ചുതെങ്ങില്‍ പ്രസ് സ്ഥാപിച്ചു. സ്വദേശാഭിമാനി എന്ന പത്രം തുടങ്ങി.

സി.പി.ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപര്‍. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, എ.ആര്‍.രാജ-രാജ-വര്‍മ്മ, മഹാകവി ഉള്ളൂര്‍ എന്നിവരുടെ സഹായങ്ങളും , സര്‍ സി. ശങ്കരന്‍നായരെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കളുടെ സഹകരണവും അക്കാലത്തു മൗലവിക്കു ലഭിച്ചിരുന്നു.

WEBDUNIA|
വക്കം മൗലവി എന്നപേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദര്‍ മൗലവി മതപണ്ഡിതന്‍ മാത്രമാ യിരുന്നില്ല സമൂഹിക പരിഷ്കര്‍ത്താവും, ധീരനായ പ്രസാധകനും, പത്രാധിപരുമായിരുന്നു. കേരളത്തിലെ അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും കുലപതിമാരില്‍ ഒരാളായിരുന്നു.

ഇസ്ളാമിക സമൂഹത്തിന്‍റെ പരിഷ്കര്‍ത്താക്കളില്‍ ഒരാളാണ് മൗലവി. വിദ്യാഭ്യാസ രംഗത്തും ഭാഷാ പണ്ഡിതനായ അദ്ദേഹം നിസ്തുല മായ സംഭാവന നല്ക്കി. സ്വദേശാഭിമാനി എന്ന പത്രം തുടങ്ങിയത് മൗലവിയായിരുന്നു. മൗലവി ഇല്ലയിരുന്നെങ്കില്‍ നാമിന്ന് അറിയുന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ഉണ്ടാകുമായിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :