മുഷറഫിനെതിരെ വിശാല ഐക്യം

ഇസ്ലാമാബാദ്| WEBDUNIA|
പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിനെതിരെ വിശലാ ഐക്യം രൂപപ്പെടുന്നു. മുഷറഫുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റ് പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് മുഷറഫിനെതിരെ വിശാല ഐക്യം രൂപീകരിക്കാന്‍ ബേനസീര്‍ ശ്രമിക്കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ചൊവ്വാഴ്ച ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് റാലി നടത്താനിരുന്ന ബേനസീര്‍ ഭൂട്ടോയെ പൊലീസ് വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. ബേനസീറും മുഷറഫും തമ്മിലുള്ള ഒത്തുക്കളിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ എന്നാരോപിച്ച മുന്‍ ക്രിക്കറ്റ് താരവും രാഷ്ടീയ നേതാവുമായ ഇമ്രാന്‍ ഖാനും ഇപ്പോള്‍ ബേനസീറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായിട്ടുണ്ട്.

നാടുകടത്തപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സഹകരിക്കാനും ബേനസീര്‍ ഭൂട്ടോ തയാറാകുന്നു എന്നാണ് സൂചന. അതേ സമയം നവാസ് ഷെരീഫുമായി സമാവായത്തിലെത്തുന്നതിനായി മുഷറഫിന്‍റെ പ്രതിനിധി ചൊവ്വാഴ്ച ജിദ്ദയിലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :