കേരള കോണ്‍ഗ്രസുകളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തീരുമാനിച്ചു. ഐക്യകേരള കോണ്‍ഗ്രസ് രൂപീകരിക്കുമെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.
പിള്ളയെ കുടാതെ ടി.എം. ജേക്കബ്, പി.സി. ജോര്‍ജ് എന്നിവര്‍ കൊല്ലത്ത് യോഗം ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. അടുത്ത തെരെഞ്ഞെടുപ്പില്‍ മൂന്ന് കേരള കോണ്‍ഗ്രസുകളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.ബാലകൃഷ്ണ പിള്ള അറിയിച്ചു. കേരള കോണ്‍ഗ്രസുകളുടെ ഏകീകരണം എന്ന മുദ്രാവാക്യം ഫലപ്രാപ്തിയില്‍ എത്തിയിരിക്കുകയാണ്.
കേരള കോണ്‍ഗ്രസുകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് പ്രവര്‍ത്തിക്കാനാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. പത്തനംതിട്ടയിലാണ് യോഗം ചേര്‍ന്നത്. ഇപ്പോള്‍ പ്രതിപക്ഷത്ത് നില്‍ക്കുന്ന നാല് കേരള കോണ്‍ഗ്രസുകളുടെ ഒരു ഏകീകരണവും യോജിച്ച പ്രവര്‍ത്തനവുമാണ് ഇതിലൂടെ ഉണ്ടാകുന്നത്.
പി.ജെ ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും ഈ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി കേരള കോണ്‍ഗ്രസുകളുടെ ഐക്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന് വന്നിരുന്നു. പി.സി ജോര്‍ജും കെ.എം. മാണിയും നാല് പ്രാവശ്യം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പത്തനംതിട്ട|
WEBDUNIA|
Last Modified ബുധന്‍, 7 നവംബര്‍ 2007 (16:38 IST)
വരുന്ന പതിനാലാം തീയതി പി.സി.ജോര്‍ജും കെ.എം മാണിയും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്.