ലിജി മറ്റൊരു സൌമ്യ, ഈ ‘ഗോവിന്ദച്ചാമി’ പക്ഷേ ഇനിയും കുടുങ്ങിയിട്ടില്ല!
ജോണ്‍ കെ ഏലിയാസ്
WEBDUNIA|
താനും ലിജിയും ഒരുമിച്ച് പഠിച്ചതാണെന്നും ലിജിയുടെ ചികിത്സയ്ക്ക് താന്‍ സാമ്പത്തിക സഹായം നല്‍കാമെന്നും ശരവണന് ഫോണില്‍ ലിജിയുടെ അമ്മ ബീനയോട് പറഞ്ഞു. ബാങ്ക് അക്കൌണ്ട് നമ്പര്‍ തന്നാല്‍ ചികില്‍സയ്ക്കാവശ്യമായ പണം അതില്‍ നിക്ഷേപിക്കാമെന്നും വാഗ്ദാനം ചെയ്തു.
ഈ വിവരം ലിജിയുടെ ബന്ധുക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. ഫോണിലേക്ക് വന്ന നമ്പറും കൈമാറി. ഈ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്നും അതേക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.