ലിജി മറ്റൊരു സൌമ്യ, ഈ ‘ഗോവിന്ദച്ചാമി’ പക്ഷേ ഇനിയും കുടുങ്ങിയിട്ടില്ല!
ജോണ്‍ കെ ഏലിയാസ്
WEBDUNIA|
വര്‍ക്കല മൈതാനം ഫാന്‍സി സെന്‍ററിലെ ജീവനക്കാരിയായിരുന്നു ലിജി. ജൂണ്‍ 15ന് വൈകുന്നേരം ആറരയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണമായ സംഭവം. വര്‍ക്കല റയില്‍വെ സ്‌റ്റേഷനു മുന്നിലെ മുണ്ടയില്‍ റോഡ് ആ സമയം വിജനമായിരുന്നു. ഇരുട്ട് വീണുതുടങ്ങിയിരുന്നു. റോഡിലൂടെ ലിജി നടന്നുപോകുമ്പോള്‍ പെട്ടെന്ന് ബൈക്കിലെത്തിയ ഒരു യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു. ലിജിയെ കടന്നുപിടിച്ചു.
പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ആദ്യം അമ്പരന്നുപോയ ലിജി ആത്മധൈര്യം വീണ്ടെടുത്ത് കൈയിലിരുന്ന കുട കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചു. പിന്നീട് അടുത്തുകണ്ട ഒരു വീട്ടിലേക്ക് ഓടിക്കയറി. കുറച്ചുസമയം അവിടെ നിന്നു. അപ്പോഴേക്കും ഇരുട്ട് വ്യാപിച്ചിരുന്നു. അക്രമി പോയെന്ന വിശ്വാസത്തില്‍ ലിജി ആ വീട്ടില്‍ നിന്ന് ഇറങ്ങി വേഗത്തില്‍ നടന്നു.
എന്നാല്‍ അക്രമി ദൂരെ ബൈക്കില്‍ ലിജിയെ കാത്തിരിക്കുകയായിരുന്നു. അടുത്തെത്തിയതും ബൈക്ക് കൊണ്ട് അയാള്‍ ലിജിയെ ഇടിച്ചുവീഴ്ത്തി. ലിജിയുടെ ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കി. ഗുരുതരമായി പരുക്കേറ്റ് ലിജി റോഡില്‍ കിടന്നു. പിന്നീട് നാട്ടുകാരെത്തിയാണ് ലിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കവേ ലിജിയുടെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വന്നു. ലിജിയുടെ അമ്മ ബീനയാണ് ഫോണെടുത്തത്. “ഞാന്‍ ശരവണന്‍” - അയാള്‍ സ്വയം പരിചയപ്പെടുത്തി.