മന്ത്രിസഭാ പുന:സംഘടന: ഘടകകക്ഷികള്‍ ഇടയുന്നു; മുഖ്യന്റെ തലയരിയാന്‍ ഐ ഗ്രൂപ്പ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകളില്‍ ഘടകകക്ഷികള്‍ ഇടയുന്നു. ചര്‍ച്ചകളില്‍ പരിഗണിക്കുന്നില്ലെന്ന് കാട്ടി കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്എസ് കക്ഷികള്‍ ഇതുസംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കും. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി ഘടക കക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടിയുമായും കെ എം മാണിയുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. എന്നാല്‍ മുഖ്യന്റെ തലയരിയുക തന്നെയാണ് ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഉപമുഖ്യമന്ത്രിപദം ഉള്‍പ്പടെയുള്ള പുതിയ സമവായ നിര്‍ദ്ദേശങ്ങളാണ് പുനഃസംഘടനാ ചര്‍ച്ചയില്‍ പരിഗണിക്കുന്നത്. സംസ്ഥാനത്ത ഭരണപ്രതിസന്ധിയുണ്ടാക്കിയ സോളാര്‍ വിവാദം ഏറെക്കുറെ കെട്ടടങ്ങിയെന്നാണ് എ ഗ്രൂപ്പിന്റെ വിശ്വാസം. ഘടകക്ഷികളുമായി നടന്ന ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രി വിഷയം ചര്‍ച്ചയായെന്നും സൂചനയുണ്ട്. കെ എം മാണി ഉപമുഖ്യമന്ത്രി പദത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ലീഗ് നേതൃത്വം പുതിയ നിലപാട് പ്രഖ്യാപനം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ നീക്കത്തെ ലീഗ് എതിര്‍ക്കാനാണ് ഏറെ സാധ്യത.