തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് ബ്ലാക്മാനെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. കുറച്ചുകാലമായി ഈ മേഖലകള്‍ ബ്ലാക്മാന്‍റെ ഭീതിയിലാണ്. ആദ്യമൊക്കെ ആരും നേരില്‍ ബ്ലാക്മാനെ കണ്ടതായി വാര്‍ത്തകളില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്ലാക്മാനെ നേരില്‍ കണ്ടതായി അവകാശപ്പെട്ട് പലരും രംഗത്തെത്തുന്നു.
ആരാണ് ഈ ബ്ലാക്മാന്‍?
ബ്ലാക്മാന്‍ ആരാണെന്ന ചോദ്യത്തിന് പലര്‍ക്കും കൃത്യമായ ഉത്തരമുണ്ട്. ആറടി ഉയരമുള്ള ഒരാളാണ് ബ്ലാക്മാന്‍. തടിച്ച് കറുത്ത രൂപം. മുഖത്ത് കറുത്ത ചായം തേച്ചിട്ടുണ്ടാകും. കറുത്ത ബനിയനും നിക്കറും ധരിച്ചിരിക്കും. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും കറുത്ത ചായം പൂശിയിരിക്കും. ചിലപ്പോള്‍ മുഖംമൂടിയും ധരിക്കാറുണ്ട്. വലിയ അഭ്യാസിയാണ്. ഏത് കൂറ്റന്‍ മതിലും ചാടും. പിടികൂടാന്‍ ബുദ്ധിമുട്ടാണ്. അസാധാരണമായ വേഗതയാണ് കക്ഷിക്ക്. നിന്നനില്‍പ്പില്‍ അപ്രത്യക്ഷനായിക്കളയും.
വര്‍ക്കല, ആറ്റിങ്ങല്‍ ഭാഗങ്ങളിലായിരുന്നു ആദ്യം ബ്ലാക്മാനെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ പിന്നീട് ബ്ലാക്മാന്‍റെ വിഹാരം മൂന്ന് ജില്ലകളിലും പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊല്ലം ജില്ലയില്‍ ജനങ്ങള്‍ വലിയ ഭീതിയിലാണ്. ഏത് സമയത്താണ് ബ്ലാക്മാന്‍റെ ആക്രമണം ഉണ്ടാവുകയെന്ന് പറയാനാവില്ലല്ലോ. ബ്ലാക്മാന്‍ ഭീതിമൂലം ജോലിക്ക് പോകാന്‍ കഴിയാതെ ടാപ്പിംഗ് തൊഴിലാളികളാണ് കൂടുതല്‍ വലയുന്നത്. ബ്ലാക്മാന്‍ ആക്രമിക്കുമോ എന്ന ഭയമാണ് പ്രധാന കാരണം. മറ്റൊന്ന്, ബ്ലാക്മാന്‍ ആണെന്ന് കരുതി നാട്ടുകാര്‍ കൈകാര്യം ചെയ്യുമോ എന്നതും. എന്തായാലും ബ്ലാക്മാന്‍ മൂലം ജീവിക്കാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
WEBDUNIA|
അടുത്ത പേജില്‍ - എന്തൊക്കെയാണ് ബ്ലാക്മാന്‍റെ ചെയ്തികള്‍?