ഈജിപ്തിലെ മൂന്നുമാസം നീണ്ട അടിയന്തിരാവസ്ഥ പിന്‍‌വലിച്ചു

കെയ്‌റോ| WEBDUNIA|
PRO
ഈജിപ്തില്‍ ഓഗസ്റ്റ് പതിനാലുമുതല്‍ മൂന്നുമാസത്തോളം നീണ്ടുനിന്ന അടിയന്തിരാവസ്ഥയും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചതായി റിപ്പോര്‍ട്ട് .

കെയ്‌റോ കോടതി ഉത്തരവിനെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ മന്ത്രിസഭാ വക്താവാണ് ഔദ്യോഗിക അറിയിപ്പു നല്‍കിയത്. അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും രാജ്യത്തെ പ്രധാന നിരത്തുകളിലും നഗരങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.

സൈനിക നടപടിയിലൂടെ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അനുകൂലികളും സൈന്യവും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് പതിനാലിനാണ് പ്രഖ്യാപിച്ചിരുന്നത്.

മുര്‍സിയെ അട്ടിമറിച്ച് കഴിഞ്ഞ ജൂലൈയിലാണ് സൈന്യം ഭരണം പിടിച്ചെടുത്തത്. ഇടക്കാല പ്രസിഡന്റായി ആദ്‌ലി മന്‍സൂര്‍ ചുമതലയേറ്റുവെങ്കിലും ബ്രദര്‍ഹുഡ് അനുകൂലികള്‍ പ്രക്ഷോഭം അഴിച്ചു വിടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :