പലപ്പോഴും പെണ്‍കുട്ടികളും ഇത്തരം കേസുകളുടെ പ്രതിസ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ ഡ്രസ്സ് മാറുന്ന കൂട്ടുകാരിയുടെ രഹസ്യ ഭാഗങ്ങളും മറ്റും ചില തല്പര കക്ഷികള്‍ക്കായി(അതു കാമികനാകാം ബോയ് ഫ്രണ്ട് ആകാം) ഇവര്‍ മൊബൈലിലേക്ക് പകര്‍ത്തുകയും കൈമാറുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ‘ഡിലീറ്റ്’ ചെയ്യാമെടീ എന്ന പ്രസ്താവനയുമായി കൂട്ടുകാരിയെ കെണിയില്‍പ്പെടുത്തുന്ന വമ്പത്തികളുമുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഇത്തരം ഞരമ്പു രോഗികളെ കൈകാര്യം ചെയ്യാന്‍ നമ്മുടെ സര്‍ക്കാരിനും ജുഡീഷ്യറിക്കും കഴിയണം. എങ്കില്‍ മാത്രമേ ഇത്തരം കാമകോമാളിത്തരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയുകയുള്ളൂ.