തൃശൂരിനെ പിന്തള്ളി കോഴിക്കോട് മുന്നില്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
വീറോടെയും വാശിയോടെയും കലോത്സവ മത്സരങ്ങളില്‍ പങ്കെടുത്ത ആതിഥേയരായ കോഴിക്കോട് ജില്ലയുടെ ആവേശത്തില്‍ തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇന്നലെ ഉച്ചവരെ എല്ലാ ഇനങ്ങളിലും ആധിപത്യം പുലര്‍ത്തിയിരുന്ന തൃശൂര്‍ ജില്ലയെ കണ്ണൂര്‍ ജില്ലയും പിന്നിലാക്കി. സുവര്‍ണജൂബിലി കലോത്സവ സ്വര്‍ണക്കപ്പിനായുള്ള വാശിയേറിയ മത്സരത്തില്‍ 344 പോയിന്റ് ജനറല്‍ വിഭാഗത്തില്‍ നേടിയാണ് തിങ്കളാഴ്ച കോഴിക്കോട് മുന്നില്‍ എത്തിയത്.

77 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട് ജില്ലയ്ക്ക് ഹൈസ്കൂള്‍ കലോത്സവത്തില്‍ 149 ഉം ഹയര്‍സെക്കന്‍ഡറിയില്‍ 195 ഉം പോയിന്റുകള്‍. കണ്ണൂര്‍ ജില്ലയാണ്‌ രണ്ടാം സ്ഥാനത്ത്‌- 331 പോയിന്റ്‌. തൃശൂരിന്‌ 314 പോയിന്റുണ്ട്‌. മറ്റ്‌ ജില്ലകള്‍ക്കു ലഭിച്ച പോയിന്റ്‌: പാലക്കാട്‌ 309, തിരുവനന്തപുരം 303, കൊല്ലം 295, എറണാകുളം 293, മലപ്പുറം 286, കാസര്‍കോട്‌ 280, കോട്ടയം 269, ആലപ്പുഴ 284, പത്തനംതിട്ട 247, വയനാട്‌ 233, ഇടുക്കി 205.

ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന്‌ 149, കണ്ണൂരിന്‌ 143, തൃശ്ശൂരിന്‌ 143, പാലക്കാടിന്‌ 126, കൊല്ലത്തിന്‌ 131, തിരുവനന്തപുരത്തിന്‌ 170, എറണാകുളത്തിന്‌ 142, മലപ്പുറത്തിന്‌ 113, കാസര്‍കോടിന്‌ 134, കോട്ടയത്തിന്‌ 122, ആലപ്പുഴക്ക്‌ 133, പത്തനംതിട്ടയ്ക്ക്‌ 98, വയനാടിന്‌ 99, ഇടുക്കിക്ക്‌ 84 എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :