കൊച്ചി മെട്രോ: ടിക്കറ്റിന് 30 രൂപ, 23 സ്റ്റേഷനുകള്‍

കൊച്ചി| WEBDUNIA|
കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമായി. ട്രെയിനില്‍ ടിക്കറ്റ് നിരക്ക് 12 രൂപ മുതല്‍ 30 രൂപ വരെയായിരിക്കും. കം‌പ്യൂട്ടര്‍ പേപ്പര്‍ ടിക്കറ്റുകളും സ്മാര്‍ട്ട് കാര്‍ഡുകളും ഉണ്ടാകും. ആദ്യഘട്ടത്തില്‍ 600 പേര്‍ക്കായിരിക്കും പ്രവേശനം. പിന്നീട് വലിപ്പം വര്‍ദ്ധിപ്പിക്കും.

മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 23 സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകും.

സ്റ്റേഷനുകള്‍ ഇവയാണ്: 1. ആലുവ 2. പുളിഞ്ചുവട് 3. കമ്പനിപ്പടി 4. അമ്പാട്ടുകാവ് 5. മുട്ടം 6. അപ്പോളോ ടയേഴ്‌സ് 7. യാക്കോബായ പള്ളി 8. കളമശ്ശേരി 9. പത്തടിപ്പാലം 10. ഇടപ്പള്ളി ജങ്ഷന്‍ 11. ഇടപ്പള്ളി 12. പാലാരിവട്ടം 13. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം 14. കലൂര്‍ 15. ലിസ്സി 16. മാധവ് ഫാര്‍മസി 17. മഹാരാജാസ് കോളജ് 18. എറണാകുളം സൗത്ത് 19 ജിസിഡിഎ 20. എളംകുളം 21. വൈറ്റില 22. തൈക്കൂടം 23. പേട്ട.

പദ്ധതിക്ക് 4427 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയുടെ പ്രാഥമിക ചെലവുകള്‍ക്കായി 25 കോടി രൂപ അനുവദിക്കുന്നതിന് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :