യുവതിയെ നഗ്‌നത കാട്ടി, യുവാവിന് നാട്ടുകാരുടെ തല്ല്!

കൊച്ചി| WEBDUNIA|
PRO
യുവതിയെ കാട്ടിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ കൂട്ടുകാരനെയും പിടികൂടിയിട്ടുണ്ട്. അരൂരിലാണ് സംഭവം. അരൂര്‍ നെടിയതറ അനീഷ്(27) ആണ് പിടിയിലായത്.

അരൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഓഫീസില്‍ ജോലി ചെയ്യുന്ന സമയത്താണ് അനീഷ് അതിക്രമിച്ച് കടന്ന് നഗ്നത പ്രദര്‍ശിപ്പിച്ചത്. നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം അനീഷ് സൈക്കിളില്‍ കയറി രക്ഷപ്പെട്ടു.

എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ഒന്നമ്പരന്ന യുവതി പെട്ടെന്നുതന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു. ഉടന്‍ തന്നെ ഭര്‍ത്താവിനെ വിവരമറിയിച്ചു. പെട്ടെന്ന് വണ്ടിയുമെടുത്ത് എത്തിയ ഭര്‍ത്താവ്, അനീഷിനെ പിന്തുടര്‍ന്ന് പിടികൂടി. ഇരുവരും വഴിയില്‍ വാക്കുതര്‍ക്കമായി.

കാര്യമന്വേഷിച്ച നാട്ടുകാരോട് യുവതിയുടെ ഭര്‍ത്താവ് വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് അനീഷിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയായിരുന്നു. ഇതിനിടെ അനീഷിനെ രക്ഷിക്കാനെത്തിയ സുഹൃത്തിനെയും നാട്ടുകാര്‍ പൊതിരെ തല്ലി. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :