കായികകേളികളുടെ തമ്പുരാന്‍

godavarma raja with friends
PROPRO
1954ല്‍11 കായിക സംഘടനകളുടെ യോഗം വിളിച്ചാണ് സ്പോര്‍ട്സ്‌ കൗണ്‍സില്‍ രൂപീകരിച്ചത് .ടെന്നിസ്‌, ടേബിള്‍ ടെന്നിസ്‌, അത്‌ലറ്റിക്സ്‌, ഫുട്‌ ബോള്‍, ക്രിക്കറ്റ്‌, ഗോള്‍ഫ്‌, അക്വാട്ടിക്സ്‌, പര്‍വതാരോഹണം, ഹോക്കി, ഫ്ളയിങ്‌ എന്നീ കായിക വിനോദ സംഘടനകളുടെയും അവയെ ഒരു കുടക്കീഴിലാക്കുന്ന കേരള സ്പോര്‍ട്‌സ്‌ കൗണ്‍സില്‍ എന്ന ഭരണ സംവിധാനത്തിന്‍റെയും സ്ഥാപകന്‍ ജി.വി. രാജായായിരുന്നു. മരിക്കും വരെ അദ്ദേഹം സ്പോര്‍ട്‌സ് കഊണ്‍സില്‍ അദ്ധ്യക്ഷനായി തുടര്‍ന്നു.

സ്പോര്‍ട്‌സ് കൌണ്‍സില്‍, തിരുവനന്തപുരം ഫ്ലയിംഗ് ക്ലബ് ടെന്നീസ് ക്ലബ്ബ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ അദ്ദേഹം തുടങ്ങി വെച്ചതാണ്.. കായിക കേരളത്തിന്‌ അദ്ദേഹം നല്‍കിയ സംഭാവനപോലെകായിക താരങ്ങളോടു കാട്ടിയിരുന്ന സ്നേഹവും അവിസ്മരണീയമാണ്.

1943 ജനുവരി 24 ന് തിരുവിതാംകൂറിന്‍റെ കാര്‍ത്തികതിരുനാള്‍ രാജകുമാരിയെ വിവാഹം ചെയ്ത് തിരുവനന്തപുരത്ത് എത്തിയ ഗോദവര്‍മ്മരാജ എന്ന രാജുകുമാരന്‍ കായിക കേരളത്തിന്‍റെ ചക്രവര്‍ത്തിയായി മാറുകയായിരുന്നു.ഇരുവരുടെയും ജന്മനാള്‍ ഒരേദിവസമായിരുന്നു.2007 ല്‍ 92 വയസ്സിലായിരുന്നു കാത്തികതിരുനാള്‍ തമ്പുരാട്ടി അന്തരിച്ചത്.

ഇന്ന് അദ്ദേഹത്തിന്‍റെ പേരിലുള്ള കായിക പരിശീലന പാഠശാല ജി വി രാജാ സ്പോര്‍ട്‌സ് സ്കൂള്‍ ശോചനീയ അവസ്ഥയിലാണ് എന്നത് വര്‍ത്തമാനകാല ദുരന്തം. ഈ ശതാബ്ദി വര്‍ഷത്തില്‍ ഈ സ്കൂളിനു മോചനമുണ്ടാവും എന്നു പ്രത്യാശിക്കാം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :