കായിക മത്സരങ്ങളുടേയും കേളികളുടെയും തമ്പുനായിരുന്നു അടുപ്പമുള്ളവര്‍ തിരുമേനി എന്നു വിളിച്ചിരുന്ന കേണല്‍ ഗോദവര്‍മ രാജ. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയാണ് ഇന്ന്.
1908 ഒക്റ്റോബര്‍ 13 നു ആയിരുന്നു കോട്ടയംജില്ലയിലെ പൂഞ്ഞാര്‍ കോയിക്കലിലെ കാഞ്ഞിരമറ്റം കൊട്ടരത്തില്‍ അദ്ദേഹത്തിന്‍റെ ജനനം . മധുരയിലേ പാണ്ഡ്യ രാജാക്കന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് പൂഞ്ഞാര്‍ രാജകുടുംബം.
കായികതാരങ്ങളിലെ രാജകുമാരനും, രാജകുമാരന്മാരിലെ കായികതാരവും ആയിരുന്നു അദ്ദേഹം.കേരളത്തിലെ കായിക ഉണര്‍വിനു കാരണക്കാരനായി ഒരാളേ ചൂണ്ടിക്കാട്ടാനുണ്ടെങ്കില്‍ അത് കേണല്‍ ഗോദവര്‍മ്മരാജ ആയിരിക്കും.കേരള വിനോദസഞ്ചാര സാദ്ധ്യതകള്‍ കണ്ടറിഞ്ഞ ദീര്‍ഘദര്‍ശി കൂടിയായിരുന്നു അദ്ദേഹം.
എല്ലാവര്‍ഷവും. ഒക്ടോബര്‍ 13 കേരള കായികദിനമായി ആചരിക്കും. എല്ലാ സ്കൂളുകളിലും പ്രത്യേക അനുസ്മരണ പരിപാടികള്‍ നടക്കും. ഇക്കൊല്ലം 1.37 കോടി രൂപയുടെ കായിക അവാര്‍ഡുകള്‍ സമ്മാനിക്കും.
കേരള വിനോദ സഞ്ചാര വകുപ്പ് ഗോദവരമ്മരാജയുടെ ജന്മശതാബ്ദി ഒരു വര്‍ഷത്തെ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.തിങ്കളാഴ്ച തിരുവനതപുരത്തെ മാസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹത്തിന്‍റെ മക്കളായ പൂയം തിരുനാള്‍ ഗൌരി പാര്‍വതിഭായിയും, അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ഭായിയും മുഖ്യാതിഥികളായിരിക്കും.