ആദര്‍ശമൊന്നുമല്ല, പകരം അധികാരവും സുഖസൌകര്യ കൊതിയുമാണ് സിപിഎം ഭാരവാഹികളെ നയിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പാര്‍ട്ടിയില്‍ തിളങ്ങിയിരുന്ന പലരും പാര്‍ട്ടിവിട്ട് കൂടുതല്‍ ലാഭം കിട്ടുന്ന മേച്ചില്‍ പുറങ്ങളിലേക്ക് കാലുമാറുമ്പോള്‍ മറിച്ച് ചിന്തിക്കാന്‍ വയ്യ. സത്യത്തില്‍ സിപിഎം എന്ന കപ്പലില്‍ ഉള്ളത് എറെയും കള്ളന്മാരാണോ? പാര്‍ട്ടിയോട് ഇവര്‍ക്ക് യാതൊരു കൂറുമില്ലേ?
ശെല്‍വരാജിന്റെ രാജിക്കു പിന്നാലെ കൊല്ലയില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ബിന്ദുബാല പദവിയും പാര്‍ട്ടിയംഗത്വവും രാജിവച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നുള്ള പീഡനം സഹിക്കാനാവാതെയാണ് രാജിയെന്നും ശെല്‍വരാജിനു പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനങ്ങളും രാജിവയ്ക്കുകയാണെന്നും ബിന്ദുബാല അറിയിച്ചിരിക്കുകയാണ്.
ബിന്ദുബാലയ്ക്ക് പുറമെ, സിപിഎമ്മിന്റെ പോഷക സംഘടനയായ സിഐടിയുവില്‍ നിന്ന് ചൊവ്വാഴ്ച ഒരു വിക്കറ്റ് കൊഴിഞ്ഞിട്ടുണ്ട്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റായ സിപിഎം നേതാവ് എംസി മാത്യുവും രാജി വച്ചിരിക്കുകയാണ്. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള കളികളില്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് സിഐടിയു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നാണ് മാത്യുവിന്റെ വിശദീകരണം.
സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്തെങ്കിലും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കുകളെ പറ്റി നേതൃത്വം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. സിന്ധു ജോയിയും അബ്ദുള്ളക്കുട്ടിയും ശെല്‍വരാജുമൊക്കെ എത്രമാത്രമാണ് പാര്‍ട്ടിയെ സേവിച്ചിരുന്നതെന്ന് നേതൃത്വത്തിനേ അറിയൂ. ഇവരുടെ സേവ ആവേശം കൊണ്ടുള്ളതായിരുന്നോ അതോ അധികാരത്തിനായിരുന്നോ അതുമല്ലെങ്കില്‍ ആദര്‍ശത്തില്‍ ഊന്നിയതായിരുന്നോ എന്ന് ചിന്തിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്തേക്കും.