നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പുതുമുഖ സ്ഥാനാര്‍ഥിയെ പരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുസമ്മതനായ ഒരാളെയാണ് സി പി എം തേടുന്നത്. സ്വതന്ത്രരെ പരിഗണിക്കുന്ന കാര്യവും സി പി എം ആലോചിക്കുന്നുണ്ട്.
മത്സര രംഗത്തേയ്ക്ക് മൂന്നുപേരുകളാണ് സി പി എം സജീവമായി പരിഗണിക്കുന്നത്. പാര്‍ട്ടി അംഗവും മുന്‍ എം എല്‍ എ അഡ്വ എസ്ആര്‍ തങ്കരാജിന്റെ മകനുമായ അഡ്വ ആര് ടി പ്രദീപ്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗവും ഇടതുസഹയാത്രികനുമായ അഡ്വ ലോറന്‍സ്, നഗരസഭാ മുന്‍ വൈസ് ചെയര്മാന് ആര് വി വിജയബോസ് എന്നിവരാണിവര്‍. സി പി എം സ്ഥാനാര്‍ഥിയെ അഞ്ച് ദിവസത്തിനകം പ്രഖ്യാപിക്കും.
സി പി എം എംഎല്‍എ ആര് ശെല്‍വരാജ് രാജിവച്ചതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫ് പിന്തുണയോടെ താന്‍ വീണ്ടും മത്സരിക്കുമെന്ന് ശെല്‍വരാജ് വ്യക്തമാക്കിക്കഴിഞ്ഞു. പ്രചാരണവും തുടങ്ങി.