എച്ചിക്കാനത്തെ അളക്കാറായില്ല

അരുണ്‍ തുളസീദാസ്

WD
അത് മാത്രമല്ല, ഒരു അപകടവും ആ കഥയെഴുതാന്‍ കാരണമായി. തിരുവനന്തപുരത്ത് ഒരു അഞ്ചുവര്‍ഷം മുമ്പ് ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോഴാണ് ഈ അപകടം ഉണ്ടാവുന്നത്. വണ്ടിയിടിച്ച് ഒരാള്‍ റോഡില്‍ വീണുകിടക്കുന്നു. ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞിറങ്ങിയ ആളുകള്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നു, അവരുടെ കാര്യങ്ങള്‍ നോക്കുന്നു, ലോകസിനിമയെ പറ്റി ചര്‍ച്ചചെയ്യുന്നു. എന്നാല്‍ വീണുകിടക്കുന്ന അയാളെ എടുത്തുകൊണ്ടുപോയി ആശുപത്രിയിലാക്കാന്‍ ആരുമില്ല. അവസാനം എന്റെ സുഹൃത്തും ഞാനുമാണ് അയാളെ ചോരയില്‍ നിന്ന് വാരിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോവുന്നത്. അയാളുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായി. അത്തരത്തിലുള്ള ചില അനുഭവങ്ങളാണ് എന്ന കഥയ്ക്ക് കാരണമാവുന്നത്.

അരുണ്‍ തുളസീദാസ് - ഗ്ലോബലൈസേഷന്‍ കാലഘട്ടത്തിന്റെ മന്ത്രമാണ്. ആഗോളവല്‍‌ക്കരണം എന്ന് മൊഴിമാറ്റം ചെയ്യാവുന്ന ഈ പദം എങ്ങിനെയാണ് സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരനെ സ്വാധീനിച്ചിട്ടുള്ളത്?

സന്തോഷ് എച്ചിക്കാനം - തൊണ്ണൂറുകള്‍ക്ക് ശേഷമാണ് ഗ്ലോബലൈസേഷന്‍ വരുന്നത്. ഇത് വന്നതോടെ മൊത്തം മാറുകയാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ തൊണ്ണൂറുകള്‍ വലിയൊരു പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണ്. ഈ പരിവര്‍ത്തന കാലഘട്ടത്തില്‍ ഗ്രാമീണജീവിതത്തില്‍ വലിയ ഉടവുകള്‍ സംഭവിച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയവും സാമ്പത്തികവും ആയ അവസ്ഥ തകര്‍ന്ന് വേറൊരു രീതിയിലേക്ക് രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവാം ഈ കാലഘട്ടത്തില്‍.

ഈയവസ്ഥ എന്നെയും സ്വാധീനിച്ചിട്ടുണ്ടാവാം. എന്നാല്‍ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എഴുത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് വേണ്ടത്. ഇതിനായാണ് ഒരു എഴുത്തുകാരന്‍ അലയുന്നത്. അങ്ങനെ നോക്കുമ്പോള്‍ തകഴിയെപ്പോലെയോ എസ്.കെ. പൊറ്റെക്കാടിനെപ്പോലെയുമൊക്കെയേ എനിക്ക് എഴുതാന്‍ കഴിയുമായിരുന്നുള്ളൂ. കഥയെ പറ്റിയുള്ള പുതിയൊരു കാഴ്ചപ്പാടാണ് ഇന്നത്തെ തലമുറയ്ക്കുള്ളത്. എനിക്കും അതുപോലെതന്നെ. ഇങ്ങനെ പഴയ രചനാരീതിയില്‍ നിന്ന് കഥയെ അഴിച്ചുപണിയാന്‍ ഗ്ലോബലൈസേഷന്‍ ഞങ്ങളെപ്പോലുള്ള എഴുത്തുകാരോട് ആവശ്യപ്പെടുകയായിരുന്നു. പുതിയ രചനാരീതിക്ക് ഗ്ലോബലൈസേഷന്‍ വലിയൊരു പ്രേരണാഘടകമായി വര്‍ത്തിച്ചു എന്നും പറയാം.

WEBDUNIA|
ഗ്ലോബലൈസേഷനെ പ്രതിരോധിക്കാന്‍ ഗ്ലോബലൈസേഷന്റെ ബിംബങ്ങള്‍ തന്നെ ഞങ്ങള്‍ ഉപയോഗിക്കുന്നു. ഇതൊരു ഹോമിയോപ്പതി ചികിത്സ പോലെയാണ്. രോഗത്തിനെ പ്രതിരോധിക്കാന്‍ രോഗത്തിന്റെ ചെറിയ പതിപ്പ് ശരീരത്തില്‍ കയറ്റിവിടല്‍. അതായത് ഗ്ലോബലൈസേഷന്റെ സ്വാഭാവിക ബിംബങ്ങള്‍ ഉപയോഗിച്ച് ഗ്ലോബലൈസേഷനെ തന്നെ ചെറുക്കല്‍. അതാണ് പുതിയ തലമുറയിലെ കഥാകാരന്മാര്‍ ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :