ഇതെല്ലാം ഇവിടെയുണ്ട്: മായ എന്ന നാഗകന്യക, കാണിക്കയായി സര്‍പ്പങ്ങളെ നല്കുന്ന ക്ഷേത്രം, ശാപമേറ്റ ഭൂമിക്കടിയിലെ നഗരം
PRO
ഗന്ധര്‍വഭീല്‍ എന്നു കൂടി അറിയപ്പെട്ടിരുന്ന ഗന്ധര്‍വസെന്നിന്റെ ശാപമാണ് ഗ്രാമത്തെയാകെ ശിലയാക്കിമാറ്റിയതെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. വിക്രമാദിത്യ മഹാരാജാവിന്റെയും ഭര്‍തൃഹരിയുടെയും പിതാവാണ് ഗന്ധര്‍വസെന്‍. കമല്‍ സോണി എന്ന നാട്ടുകാരന് പറയുന്നത് ഇവിടെ ഖനനം ചെയ്താല്‍ ലഭിക്കുന്ന ശിലാപ്രതിമകള്‍ ഈ ശാപകഥയുടെ തെളിവാണെന്നാണ്.
വിക്രംസിംഗ് ഖുശ്വ എന്നയാള്‍ക്ക് ഇതെ കുറിച്ച് പറയാനുണ്ടായിരുന്നു. പണ്ട്, ഇവിടുത്തെ രാജകുമാരി രാജാവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ഗന്ധര്‍വസെന്നിനെ വിവാഹം ചെയ്തുവത്രേ. അമാനുഷിക സിദ്ധിയുള്ള ഗന്ധര്‍വസെന്‍ രാജാവിന്റെ കണ്ണില്‍ പെടാതെ പകല്‍ സമയത്ത് കഴുതയുടെ രൂപത്തിലാണ് വിഹരിച്ചിരുന്നത്. രാത്രിയാവുമ്പോഴേക്കും അതിസുന്ദരനായ രാജകുമാരനായി കുമാരിയുടെ അടുത്ത് എത്തുകയും ചെയ്യും.
ഇതറിഞ്ഞ രാജാവ് ഈ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചു. രാജകുമാരനായി വേഷം മാറിയപ്പോള്‍ ഗന്ധര്‍വ സെന്‍ ഉപേക്ഷിച്ച കഴുതയുടെ ശരീരം കത്തിച്ചുകളയാന്‍ രാജാവ് ഉത്തരവിട്ടു. അങ്ങനെ, ജീവനോടെ ദഹിപ്പിക്കപ്പെട്ടപ്പോള്‍ ഗന്ധര്‍വ സെന്‍ മരണവേദനയോടെ ഗ്രാമത്തെ ഒന്നടങ്കം ശപിച്ചു, അങ്ങനെ ആ ചെറുപട്ടണമാകെ ശിലയായി മാറി!
ഭൂമിക്കടിയില്‍, ആയിരക്കണക്കിന് കല്പ്രതിമകള്- അടുത്ത പേജ്