പരസ്പര വിശ്വാസം വളര്‍ത്താന്‍ കര്‍സായി പാകിസ്ഥാനിലെത്തും
ഇസ്ലാമബാദ്|
WEBDUNIA|
Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2013 (09:02 IST)
PRO
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തും. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര വിശ്വാസം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനം നടത്തുന്നത്.
താലിബാന്‍ ദോഹയില്‍ ഓഫീസ് തുറക്കുന്നതിനെ പാകിസ്ഥാനും യുഎസും പിന്തുണച്ചതും താലിബാനുമായി സമാധാനം സ്ഥാപിക്കാന്‍ അഫ്ഗാന്റെ ചില പ്രവിശ്യകള്‍ അവര്‍ക്കു വിട്ടുകൊടുക്കണമെന്ന് പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രസ്‌താവിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
വിശ്വാസം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗാനി ബറാദറുടെ മോചനവും ചര്‍ച്ചചെയ്യുമെന്ന് അറിയുന്നു. കര്‍സായിയോടൊപ്പം മന്ത്രിമാരുടെ ഉന്നതതല സംഘവുമുണ്ടാകും.