ആരോഗ്യം, ആയുസ്സ്, സത്ഗുണങ്ങള്‍ എന്നിവയുള്ള ഒരു സന്താനമുണ്ടാവുന്നത് കുടുംബത്തിനും സമൂഹത്തിനും നന്‍മവരുത്തുമെന്നതില്‍ സംശയമില്ല. സത്‌സന്താനങ്ങള്‍ കുടുംബത്തിനെയും സമൂഹത്തിനെയും സത്യത്തിലേക്കും ധര്‍മ്മത്തിലേക്കും നീതിയിലെക്കും സമാധാനത്തിലേക്കും നയിക്കും. വിശുദ്ധാഹാരങ്ങള്‍ കഴിച്ചുകൊണ്ട് വ്രതമനുഷ്ഠിച്ച് ഈശ്വരഭജനം നടത്തിവേണം, അതായത് മനസ്സും ശരീരവും ശുദ്ധമാക്കി, ദമ്പതിമാര്‍ സത്‌സന്താന ലബ്ധിക്കായി ഗര്‍ഭാധാനം ചെയ്യേണ്ടത്.
മന്ത്രജപം, ഔഷധസേവ, പുണ്യതീര്‍ത്ഥ സ്നാനം, പുണ്യദേവാലയ ദര്‍ശനം എന്നിവകള്‍ കൊണ്ട് നിര്‍മ്മലയും മനശുദ്ധിയുള്ളവളുമായ സ്ത്രീയുമായി വാജീകരണ ഔഷധങ്ങളാല്‍ തേജസ്സിനെ വര്‍ദ്ധിപ്പിച്ച പുരുഷന്‍ ബന്ധപ്പെടണം. പ്രസന്നത, നിര്‍മ്മലത, സത്ഭാവങ്ങള്‍, എന്നിവ സംയോഗ സമയത്തു മനസ്സില്‍ നിറഞ്ഞുനില്‍ക്കണം. കോപം, ഭയം, മറ്റ് ദുര്‍വിചാരങ്ങള്‍ എന്നിവയൊന്നും മനസ്സില്‍ ഉണ്ടായിരിക്കരുത്.
WEBDUNIA|
മനസ്സിനു പ്രസന്നത നല്‍കുന്ന സ്ഥലത്തുവച്ചായിരിക്കണം ഗര്‍ഭാധാനം ചെയ്യേണ്ടത്. കുളികഴിഞ്ഞ് കുറിക്കൂട്ടുകളും മറ്റും അണിഞ്ഞ് ഇരുവരും ബന്ധപ്പെടണം. ബന്ധപ്പെടുന്ന സമയത്ത് അമിതമായി ഭക്ഷണം കഴിച്ചിരിക്കരുത്. എന്നാല്‍, വിശപ്പുണ്ടായിരിക്കാനും പാടില്ല.