ഭൗതികശാസ്ത്രത്തില്‍ ബിരുദവും രാഷ്ട്രീയ മീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പത്രപ്രവര്‍ത്തനത്തില്‍ ബിരുദം കരസ്ഥമാക്കിയ മഹാജന്‍ ആര്‍.എസ്.എസ് അനുകൂല മറാത്തി പത്രമായ "തരുണ്‍ ഭാരതി'ല്‍ സബ് എഡിറ്ററായാണ് രംഗത്തു വന്നത്.
അച്ഛന്‍റെ അകാല വിയോഗത്തെ തുടര്‍ന്ന് കുടുംബത്തിന്‍റെ ഭാരം ചുമലിലായ മഹാജന്‍ ഇടക്കാലത്ത് അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.
1996 ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പൈട്ടെങ്കിലും ജനകീയ നേതാവ് എന്നതിലുപരി രാഷ്ട്രീയ അണിയറകളിലെ നിര്‍വ്വഹണ പ്രാഗല്‍ഭ്യം കൊണ്ടാണ് മഹാജന്‍ ശ്രദ്ധ നേടിയത്.
1980 ല്‍ കൂട്ടുകക്ഷി ഭരണം ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുമ്പോള്‍ തന്നെ അതിന്‍റെ പ്രയോക്താവായി മഹാജന്‍ രംഗത്ത ുണ്ടായിരുന്നു. 1979 ല്‍ ബി.ജെ.പി. പ്രവര്‍ത്തന പഥമായി തിരഞ്ഞെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ സംഘാംഗമായാണ് മഹാജന്‍ രാഷ്ട്രീയ വേദികളില്‍ എത്തിയത്.
1978-83 ല്‍ ബി.ജെ.പി മഹാരാഷ്ട്ര ഘടകത്തില്‍ ജനറല്‍ സെക്രട്ടറിയായ മഹാജന്‍ 1986 ല്‍ ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടതോടെ ഒന്നിന് പുറകേ ഒന്നായി നേതൃതലങ്ങളിലേക്കുള്ള അശ്വമേധം ആരംഭിക്കുകയായിരുന്നു.
1990 ല്‍ ലാല്‍ കൃഷ്ണ അദ്വാനി നയിച്ച രഥയാത്രയുടെ പ്രധാന സംഘാടകരില്‍ ഒരാളായി മഹാജന്‍റെ വളര്‍ച്ച അദ്ദേഹത്തിന് പാര്‍ട്ടിയി ലെ സ്ഥാനം ശക്തമാക്കി.
രഥയാത്രാവേളയില്‍ യാത്രയുടെ പ്രചാരണ -മാധ്യമ ചുമതലയുണ്ടായിരുന്ന മഹാജന്‍ ഉറച്ച ബന്ധങ്ങളിലൂടെ മാധ്യമങ്ങളുടെ ചിരകാല സുഹൃത്താവുന്ന കാഴ്ചയും രാജ്യം കണ്ടു. പിന്നീട് ഏത് ദശാസന്ധിയിലും നയപരിപാടികള്‍ വിവരിക്കാന്‍ പാര്‍ട്ടി ആശ്രയിച്ചതും മഹാജനെയായിരുന്നു.
മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും ഭിന്നമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തി അത് വമ്പിച്ച വിജയമാക്കാന്‍ കൃത്യമായ ഗൃഹപാഠം നടത്ത ാനുള്ള മഹാജന്‍റെ സന്നദ്ധതയാണ് ബി.ജെ.പി നേതൃത്വത്തിന് അദ്ദേഹത്തെ പ്രിയങ്കരനാക്കിയതും.