ആദ്യ ലോകയുദ്ധത്തിന് ഇന്ന് ഒരു നൂറ്റാണ്ട്

VISHNU.NL| Last Updated: തിങ്കള്‍, 28 ജൂലൈ 2014 (09:43 IST)
മനുഷ്യന്റെ യുദ്ധക്കൊതിയുടെയും സാമ്രാജ്യത്ത്വ മോഹങ്ങളുടെയും എന്നും നിലക്കാത്ത ആഗ്രഹങ്ങളുടെ പരിണിത ഫലങ്ങളുടെ ആകെത്തുകയായ മനുഷ്യ രാശിയുടെ ചരിത്രത്തിലെ ആദ്യത്തെ ലോക യുദ്ധത്തിന് ഇന്ന് ഒരു നൂറ്റാണ്ട്. 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11വരെ ലോകം വെടിയൊച്ചകള്‍ കൊണ്ട് മുഖരിതമായി. അന്തരീക്ഷത്തിലെങ്ങും വെടിമരുന്നിന്റെ ഗന്ധം നിറഞ്ഞു നിന്ന വര്‍ഷങ്ങള്‍.

രണ്ടുപേരുടെ കൊലപാതകം കോടിക്കണക്കിനാള്‍ക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ച യുദ്ധം. സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്കും പുതിയ രാജ്യങ്ങളുടെ ഉയര്‍ച്ചക്കും പുതിയ ലോക ശക്തികളുടെ കടന്നു വരവിനും കാരണമായ യുദ്ധമായിരുന്നു ഒന്നം ലോക മഹായുദ്ധം.

1914 ജൂണ്‍ 28: ഓസ്ട്രിയ-ഹംഗറിയിലെ കിരീടാവകാശിയായ
ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനാന്‍ഡ് രാജകുമാരന്‍ വധിക്കപ്പെട്ടതോടെയാണ് യുദ്ധത്തിന്റെ തീപ്പൊരികള്‍ കത്തിത്തുടങ്ങിയത്. ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും സെര്‍ബിയക്കാരന്‍ ഗാവ്രിലോ പ്രിന്‍സിപ്പ് എന്നയാളാണ് വധിച്ചത്.

തുടര്‍ന്ന് സംഭവത്തില്‍ സെര്‍ബിയയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് 1914 ജൂലൈ 28ന് അയല്‍രാജ്യമായ സെര്‍ബിയയ്ക്കെതിരെ ഓസ്ട്രിയ-ഹംഗറി യുദ്ധം പ്രഖ്യാപിക്കുന്നു. 1914 ഓഗസ്റ്റ് 4ന് ജര്‍മ്മനി ബെല്‍ജിയത്തേ ആക്രമിക്കുന്നു. അതോടെ ബ്രിട്ടന്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്ന് ജര്‍മനി റഷ്യയ്ക്കെതിരെയും ഫ്രാന്‍സിനെതിരെയും യുദ്ധപ്രഖ്യാപനം നടത്തി.

1914 ഓഗസ്റ്റ് 10ന് റഷ്യയെ ഓസ്ട്രിയ-ഹംഗറി ആക്രമിച്ചതോടെ യുദ്ധം കിഴക്കന്‍ മേഖലയിലേക്ക് വ്യാപിച്ചു. ഇതേ സമയം ജര്‍മ്മനി തങ്ങളുടെ മുന്നേറ്റം ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതോടെ സഖ്യകക്ഷികള്‍ ഒന്നിച്ച് 1914 സെപ്റ്റംബറില്‍ ജര്‍മ്മനിയുടെ മുന്നേറ്റത്തേ തടഞ്ഞു.

ജര്‍മ്മന്‍ മുന്നേറ്റത്തേ തകര്‍ക്കാന്‍ സഖ്യ കക്ഷികള്‍ക്ക് കഴിഞ്ഞതിന്റെ പ്രതികാരമായി 1915 ഫെബ്രു 18ന് ജര്‍മനി ബ്രിട്ടനെതിരായ ഉപരോധം തുടങ്ങി. 1915 മേയ് 7ന് ലുസിട്ടാനിയ എന്ന യാത്രാകപ്പലിനെ ജര്‍മന്‍ അന്തര്‍വാഹിനി
മുക്കിയത് യുദ്ധത്തിന്റെ ഗതിയേ തന്നെ മാറ്റിമറിച്ചു.
























തുടര്‍ന്ന് വായിക്കുക
സമാധാനത്തിലേക്കുള്ള വഴി......


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :