അമേരിക്ക പേടി; ജര്‍മ്മനിയില്‍ ടൈപ് റൈറ്റര്‍ തിരിച്ചുവരുന്നു!

ബെര്‍ലിന്‍| vishnu| Last Updated: വ്യാഴം, 17 ജൂലൈ 2014 (12:44 IST)
അമേരിക്കന്‍ ചാരക്കണ്ണുകളില്‍ നിന്ന് സര്‍ക്കാര്‍ രഹസ്യങ്ങളെ സംരക്ഷിക്കുന്നതിനായി ജര്‍മ്മനി തങ്ങളുടെ അത്യാധുനിക കമ്പ്യൂട്ടറുകളെ ഉപേക്ഷിച്ച ടൈപ്പ് റൈറ്ററുകളെ ശരണം പ്രാപിക്കുന്നു.

ലോകത്തുടനീളമായി ഇന്റര്‍നെറ്റും ഫോണ്‍കോളുകളുമെല്ലാം ചോര്‍ത്തുന്നു എന്ന് വിക്കി ലീക്സ് സ്ഥാപകന്‍ സ്നൊഡന്‍ വെളിപ്പെടുത്തിയതോടെയാണ് ജര്‍മ്മനി പുതിയ നടപടിക്കൊരുങ്ങുന്നത്.

ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്‌ജല മെര്‍ക്കലിന്റേ ഫൊന്‍ കോളുകള്‍ അമേരിക്ക ചോര്‍ത്തിയെന്ന് സ്നോഡന്‍ വെളിപ്പെടുത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന്‌ സിഐഎയുടെ ബെര്‍ലിനിലെ സ്‌റ്റേഷന്‍ ചീഫിനോട്‌ അന്ന്‌ രാജ്യം വിടാന്‍ ജര്‍മനി നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു.

റൈറ്ററുകളിലേക്ക്‌ മടങ്ങുന്ന കാര്യം നേരത്തേ റഷ്യയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 20 ട്രയംഫ്‌ ആള്‍ഡര്‍ ടൈപ്പ്‌റൈറ്ററുകള്‍ക്ക്‌ റഷ്യയുടെ ഫെഡറല്‍ ഗാര്‍ഡ്‌ സര്‍വീസ്‌ ഓര്‍ഡര്‍ നല്‍കുകയും ചെയ്‌തിരുന്നു. അതിനു പിന്നാലെ ജര്‍മ്മനിയും ടൈപ്പ് റൈറ്ററുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്.

ഇനി അമേരിക്ക എന്തു പോംവഴിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :