പുതിയ ചാമ്പ്യന്മാരെ ഇന്ന് മാറക്കാന തിരഞ്ഞെടുക്കും

മരക്കാന| Last Updated: ഞായര്‍, 13 ജൂലൈ 2014 (12:29 IST)
ലോകത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച 20ആം ലോകകപ്പിന്റെ ഫൈനല്‍ ഇന്ന്. ഫുട്ബൊളിന്റെ പുതിയ ചാമ്പ്യനെ ഇന്ന് മറക്കാന തിരഞ്ഞെടുക്കും. രാത്രി 12:30 നാണ് അര്‍ജെന്റീന ജര്‍മ്മനി കലാശപോരാട്ടം.

ബ്രസീലിനെ ഏഴ് ഗോളുകള്‍ക്ക് തോല്പിച്ച
ജര്‍മ്മനിയ്ക്കാണ് ഫൈനലില്‍ വ്യക്തമായ മുന്തൂക്കം. എന്നാല്‍ ശക്തരായ ഹോളണ്ടിനെ തോല്പിച്ചത് അര്‍ജെന്റീനക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.മെസിയിലാണ് അര്‍ജെന്റീനയുടെ പ്രതീക്ഷ മുഴുവന്‍. മികച്ച ഫോമില്‍ കളിക്കുന്ന തോമസ് മുള്ളറാണ് ജര്‍മ്മനിയുടെ തുറുപ്പ് ചീട്ട്.

ഫൈനലില്‍ ജയിച്ചാല്‍ ആദ്യമായി അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ജയിക്കുന്ന യൂറോപ്പ്യന്‍ ടീമാകും ജര്‍മ്മനി. 1990 ലെ ലോകകപ്പ് ഫൈനലില്‍
തങ്ങളെ ഒരു ഗോളിനു തോല്പിച്ച ജര്‍മ്മനിയോട് പകരം വീട്ടാന്‍ അര്‍ജ്ജെന്റീനയ്ക്ക് ജയം അനിവാര്യമാണ്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :