പെട്ടന്നൊരു ദിവസം ഭൂമിയില്‍ നിന്നും മനുഷ്യൻ അപ്രത്യക്ഷമായാൽ ! ചിന്തിച്ചിട്ടുണ്ടോ ?

സുമീഷ് ടി ഉണ്ണീൻ| Last Updated: ചൊവ്വ, 4 ഡിസം‌ബര്‍ 2018 (18:01 IST)
മനുഷ്യനേൽപ്പിച്ച ക്ഷതകങ്ങളും മുറിവുകളും സഹിച്ച് ജീവിക്കുകയാണ് ഭൂമി. ചൂഷണം അധികമാകുമ്പോൾ ഭൂമി തിരിച്ചടിക്കും. അത് ഭൂകമ്പമായും മഹാ പ്രളയമായും, സുനാമിയായും എല്ലാം രൂപാന്തരം പ്രാപിക്കും. അത്തരമൊരു മഹപ്രളയത്തെ നേരിട്ടവരാണല്ലോ നമ്മൾ മലയാളികൾ. എന്നാൽ പെട്ടന്നൊരു ദിവസം ഭൂമിയിൽനിന്നും അപ്രത്യക്ഷമായാൽ ഭൂമിയുടെ അവസ്ഥ പിന്നീടെന്തായിരിക്കും എന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ ?

സ്വസ്ഥമമായ ഒരിടമായി ഭൂമി മാറും എന്ന് പറയാം. എങ്കിലും നമ്മൾ ഭൂമിക്കേൽപ്പിച്ച ക്ഷതങ്ങളും മുറിവുകളും ഇല്ലാത്താകണമെങ്കിൽ വീണ്ടും നൂറ്റാണ്ടുകൾ കഴിയണം എന്നതാണ് വാസ്തവം. ഭൂമിയിൽനിന്നും മനുഷ്യവാസം പാടെ ഇല്ലാതായി 2500 വർഷങ്ങൾ കഴിഞ്ഞാലും നമ്മൾ ഉപേക്ഷിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ ഭൂമിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്തലോകം നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിട്ടുണ്ട്.

പെട്ടന്നൊരു ദിവസം ഭൂമിയിൽനിന്നും മനുഷ്യൻ അപ്രത്യക്ഷമയാൽ ആദ്യം സംഭവിക്കുക വല്യയ പൊട്ടിത്തെറികളാണ്. നിയന്ത്രിക്കാൻ ആളുകൾ ഇല്ലാതെവരുമ്പോൾ. ആണവ നിലയങ്ങളിൽ പൊട്ടിത്തെറിയുണ്ടാകും അണുവികിരണാമ്മ് രൂക്ഷമാകും. ജലവൈദ്യുത നിലയങ്ങൾ തകരും, ഭൂമി ഇലക്ട്രിസിറ്റിയെ പാടെ പിഴുതെറിയും. ഈ സംഭവങ്ങളിൽ നിരവധി ജീവജാലങ്ങളും ഇല്ലാതാകും.

ഇതിനുശേഷമുള്ള സമയമാണ് പ്രധാനം. ഉപേക്ഷിക്കപ്പെട്ട നഗരങ്ങളിലും കെട്ടിടങ്ങളിലും വീണ്ടും പച്ചപ്പുകൾ മുളക്കാൻ തുടങ്ങും കോൺക്രീറ്റ് വനങ്ങളിൽ ഹരിതവനങ്ങൾ പിടിമുറുക്കും സ്വഛമായ സ്വൈര്യ ജീവിതത്തിലേക്ക് ഭൂമി മടങ്ങും മറ്റു ജീവജാലങ്ങൾ പരസ്പരം സഹായിച്ചും ആക്രമിച്ചും വന്യമായ ജീവിതത്തിലേക്ക് പതിയേ നീങ്ങും. ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യൻ ഭൂമിയിൽ സൃഷ്ടിച്ച ആഗോള താപനം എന്ന അവസ്ഥ മനുഷൻ പോയലും അരനൂറ്റാണ്ട് കാലത്തേക്ക് ഭൂമിയെ വേട്ടയാടും എന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.

ഒരുദിവസം ഭൂമിയിൽനിന്നും മനുഷ്യരെല്ലാം പൂർണമായും അപ്രത്യക്ഷരാകും എന്നൊ, ഇല്ലാ എന്നോ നമുക്ക് പറയാൻ സാധിക്കില്ല. എങ്കിലും അത്തരം ചിന്തകൾ നൂറ്റാണ്ടുകളായി മനുഷ്യൻ ഭൂമിക്ക് ഉണ്ടാക്കിയ ഉണങ്ങാത്ത മുറിവുകളെ നമുക്ക് കാട്ടിത്തരുന്നതായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :