Non Veg Foods in Onam Sadhya: ബീഫും മീന്‍ വറുത്തതും അടങ്ങിയ ഓണസദ്യ; ഇലയില്‍ നോണ്‍ വെജ് വിളമ്പുന്ന സ്ഥലങ്ങള്‍

ബീഫ് വരട്ടിയതോ മീന്‍ വറുത്തതോ ആയിരിക്കും ഇവിടങ്ങളില്‍ വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം ഉണ്ടാകുക

രേണുക വേണു| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (08:02 IST)

Non Veg Foods in Onam Sadhya: ഓണസദ്യയില്‍ നോണ്‍ വെജ് നിര്‍ബന്ധമായുള്ള ചില സ്ഥലങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. ഓണസദ്യയില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്തുമോ എന്ന് ആശ്ചര്യം തോന്നുമെങ്കിലും അത് സത്യമാണ്. അങ്ങനെ ഓണസദ്യ കഴിക്കുന്നവരും ഉണ്ട്. കോഴിക്കോടിനു വടക്കോട്ടാണ് ഓണസദ്യക്കൊപ്പം അല്‍പ്പം മീനും ബീഫും കഴിക്കുന്നത്. നോണ്‍ വെജില്ലാതെ ഊണുകഴിക്കാന്‍ പറ്റില്ലെന്ന നിര്‍ബന്ധക്കാരും കേരളത്തിന്റെ വടക്കോട്ട് ചില ഭാഗങ്ങളില്‍ ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം. വടക്കന്‍ ജില്ലകളിലാണ് പൊതുവെ മത്സ്യ-മാംസ വിഭവങ്ങള്‍ സദ്യക്കൊപ്പം വിളമ്പുന്നത്. ബീഫ് വരട്ടിയതോ മീന്‍ വറുത്തതോ ആയിരിക്കും ഇവിടങ്ങളില്‍ വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം ഉണ്ടാകുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :