World Mosquito Day 2022: ഇന്ന് ലോക കൊതുക് ദിനം !

1897 ഓഗസ്റ്റ് 20 നാണ് സര്‍ റൊണാള്‍ഡ് റോസ് അനോഫലെസ് കൊതുകുകളില്‍ നിന്ന് മലേറിയ പരത്തുന്ന ദ്രാവകം കണ്ടെത്തിയത്

രേണുക വേണു| Last Modified ശനി, 20 ഓഗസ്റ്റ് 2022 (07:59 IST)

World Mosquito Day 2022: കൊതുകിന് മാത്രമായി വര്‍ഷത്തില്‍ ഒരു ദിവസമുണ്ട്. അത് ഇന്നാണ് ! എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 ന് കൊതുക് ദിനം ആചരിക്കുന്നു. കൊതുക് ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും കൊതുക് നിര്‍മാര്‍ജനം ഊര്‍ജ്ജിതമാക്കാനും ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത്.ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2020 ല്‍ 6,27,000 ആളുകളാണ് മലമ്പനി ബാധയേറ്റ് മരിച്ചത്. അതായത് കൊതുക് ചെറിയൊരു ജീവിയാണെന്ന് കരുതി നിസാരമായി കാണരുതെന്ന് സാരം.

1897 ഓഗസ്റ്റ് 20 നാണ് സര്‍ റൊണാള്‍ഡ് റോസ് അനോഫലെസ് കൊതുകുകളില്‍ നിന്ന് മലേറിയ പരത്തുന്ന ദ്രാവകം കണ്ടെത്തിയത്. കൊതുകുകള്‍ക്കെതിരായ ആഗോള പോരാട്ടമാണ് ഈ ദിവസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിവേഗവും മാരകമായ രീതിയിലും രോഗങ്ങള്‍ പരത്താന്‍ കെല്‍പ്പുള്ളതിനാല്‍ കൊതുകുകള്‍ അത്യന്തം അപകടകാരികളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :