ഒടുവില്‍ മടക്കി വയ്ക്കാവുന്ന കപ്പും കണ്ടുപിടിച്ചു!

കപ്പ്,കാപ്പി,ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്| vishnu| Last Modified തിങ്കള്‍, 14 ജൂലൈ 2014 (13:27 IST)
ഇതാണോ കപ്പ് എന്ന് ഒറ്റനോട്ടത്തില്‍ ആരും ചോദിച്ചുപോകുന്ന തരത്തിലുള്ള മടക്കി വയ്ക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കപ്പ് കണ്ടുപിടിച്ചിരിക്കുന്നു. ഇനി കാപ്പി കുടിയന്മാര്‍ക്ക് ആശ്വസിക്കാം, ഇഷ്ടപ്പെട്ട കപ്പില്‍ എപ്പോഴും കാപ്പികുടിക്കാമല്ലോ.

കാപ്പികുടിക്കുന്ന ഒരാള്‍ ഒരുവര്‍ഷം ശരാശരി 500 ഡിസ്‌പോസിബിള്‍ കപ്പുകളെങ്കിലും ഉപയോഗിക്കാറുണ്ട്. ഇതിന് പരിഹാരം കണ്ടത്തുന്നതിനായുള്ള ശ്രമങ്ങള്‍ക്കിടേയാണ് കപ്പിനെ മടക്കാന്‍ കഴിയുമോ എന്ന് പരിക്ഷിച്ച് മാനേജുമെന്റ് കണ്‍സള്‍ട്ടന്റായ ബെന്‍ മെല്ലീഗര്‍ ശ്രമം തുടങ്ങിയത്.

വര്‍ഷങ്ങള്‍ നീണ്ട ആലോചനക്കു പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ മെല്ലീഗര്‍ കപ്പിന് രൂപം നല്‍കി. ആവശ്യത്തിനനുസരിച്ചു വലിച്ചു തുറക്കാനും മടക്കിപോക്കറ്റില്‍ വെയ്ക്കാനും കഴിയുന്ന തരത്തിലാണ് ഗ്ലാസ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഇനി ഓഫീസില്‍ പോകുമ്പോള്‍ ലഞ്ച് ബോക്സിനൊപ്പം ഇനി കപ്പും കൊണ്ടുപോകാം.

നിവര്‍ത്തി വെച്ചാല്‍ അഞ്ച് ഇഞ്ച് പൊക്കമുള്ള ഗ്ലാസില്‍ 340 മില്ലി ലിറ്റര്‍ കാപ്പി കൊള്ളും. ചുരുക്കി വെച്ചാല്‍ ഗ്ലാസിന്റെ പൊക്കം വെറും 1.75 ഇഞ്ചു മാത്രം. ചുരുക്കി വച്ചിരിക്കുന്ന ഈ കപ്പ് കണ്ടാല്‍ ഫേസ്ക്രീമിന്റെ ചെറിയ പായ്ക്ക് ആണെന്ന് മാത്രമേ കരുതു.

ഡിസ്പോസിബൊള്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നതില്‍ഊടെ ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങളും സാമ്പത്തിക നഷ്ടവും പരിഹരിക്കാനാണ് തന്റെ കണ്ടു പിടുത്തമെന്നു മെല്ലീഗര്‍ അവകാശപ്പെട്ടു. ലീക്ക് പ്രൂഫായിട്ടാണ് ഗ്ലാസ് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇത് എന്ന് വിപണിയിലെത്തുമെന്നോ വിലയെന്താകുമെന്നൊ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കപ്പ് വ്യാവസായികമായി ഉല്‍പാദിപ്പിച്ചു തുടങ്ങിയിട്ടില്ല. അതിനായുള്ള ധനസമാഹരണത്തിലാണ് താനെന്നും മെല്ലീഗര്‍ വ്യക്തമാക്കി. വ്യവസായിക ഉല്‍പാദനം ആരംഭിക്കുന്നതോടെ വിലയടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിടുമെന്നും അദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :