21 വയസ് തികഞ്ഞാല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ പുകവലിക്കാം

ന്യൂയോര്‍ക്ക്‌| Last Updated: തിങ്കള്‍, 19 മെയ് 2014 (16:07 IST)
യുഎസിലെ ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തില്‍ പുകവലിക്കണമെങ്കില്‍ 21 വയസ് തികയണം. നഗരത്തിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ന്യൂയോര്‍ക്ക്‌ സംസ്ഥാനമാണ്‌ പുതിയ നിയമം ഇറക്കിയിരിക്കുന്നത്‌.

കാലാവധി കഴിയുന്ന മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്‌ ഒപ്പിട്ട നിയമം നവംബറിലേ പ്രാബല്യത്തില്‍ വരൂ. വയസ്‌ 21ല്‍ താഴെയാണോ; എങ്കില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഇല്ല എന്ന മുന്നറിയിപ്പ്‌ ഇവ വില്‍ക്കുന്ന പല കടകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. വാങ്ങാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ടുവരണം.

യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡ്‌ കടയില്‍ വച്ചുതന്നെ പരിശോധിക്കാനും സംവിധാനമുണ്ട്‌. നേരത്തേ 18 വയസ്സ്‌ പൂര്‍ത്തിയായവര്‍ക്ക്‌ സിഗററ്റ്‌ വാങ്ങിക്കാന്‍ അനുമതിയുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :