ന്യൂയോര്‍ക്ക്|
VISHNU.NL|
Last Modified വ്യാഴം, 5 ജൂണ്‍ 2014 (12:51 IST)
വീട്ടിലൊരു പുതിയ ടീവിയോ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ വാങ്ങിയാള്‍ അതോന്ന് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ആവശ്യമായ കണക്ഷനുകള്‍ ഉണ്ടാക്കാന്‍ എലക്ട്രീഷ്യന്‍മാര്‍ക്ക് പിന്നലെ എത്ര തവണ നടക്കണമെന്ന് ആലോചിച്ചു നോക്കു. ഇനി അതോക്കെ പഴങ്കഥ.
ഇനി വയറിംഗുകള്‍ക്കു വേണ്ടി വരുന്ന സമയ നഷ്ടത്തേപ്പറ്റിയോര്‍ത്ത് വേവലാതിപ്പെടേണ്ടതുമില്ല. വരുന്നത് വിട്രിസിറ്റിയുടെ കാലമാണ്. അതായത് വയര്‍ലെസ് ചാര്‍ജറിന്റെ കാലം. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഇലക്ട്രിക് കാറുമൊക്കെ ചാര്‍ജ് ചെയ്യുന്നതിനുള്ള വയര്‍ലെസ് സംവിധാനം വൈകാതെ വിപണിയിലെത്തും.
വൈഫൈ ടെക്നോളജിക്കു സമാനമായി വൈദ്യുതി ചാര്‍ജിങും നടത്താന്‍ കഴിയില്ലെ എന്ന ചോദ്യമാണ് സംഗതിയുടെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് 2007 ഇതിന്റ്രെ മിനിയേച്ചര്‍ പതിപ്പിന് രൂപം നല്‍കി. ഗവേഷക പ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വയര്‍ലെസ് എനര്‍ജി ട്രാന്‍സ്ഫര്‍ എന്നു പേരിട്ട ഈ ടെക്നോളജിയുടെ വ്യവസായത്തിനു നല്‍കിയിരിക്കുന്ന ബ്രാന്‍ഡ് നെയിം വിട്രിസിറ്റിയെന്നാണ്. വിട്രിസിറ്റി എന്ന കമ്പനിയാണ് ഇപ്പോള്‍ വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജറുകള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയിലേര്‍പ്പെട്ടിരിക്കുന്നത്.
രണ്ടു ചെമ്പു കമ്പികള്‍ മുഖേനയുണ്ടാകുന്ന കാന്തിക പ്രഭാവമാണു വിട്രിസിറ്റിയുണ്ടാക്കുന്നത്.
ഒരു കോയില്‍ പവര്‍ സോഴ്സുമായി ബന്ധിപ്പിച്ചു കാന്തിക മണ്ഡലം ഉണ്ടാക്കും. രണ്ടാമത്തെ കോയില്‍ ഈ കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കി മാറ്റും. എട്ട് അടി അകലെനിന്നുപോലും ഇത്തരത്തില്‍ വൈദ്യുതിയുടെ കൈമാറ്റം നടക്കും.
യുഎസിലെ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളയിലെ ഭൗതികശാസ്ത്ര ഗവേഷക വിദ്യാര്‍ഥി മാര്‍ട്ടിന്‍ സോജിയാസിസ് വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിപണിയില്‍ ജനപ്രീതി പിടിച്ചുപറ്റുമെന്നാണു കരുതുന്നത്. വീട്, കാര്‍, ഓഫിസ് തുടങ്ങിയിടങ്ങളിലുപയോഗിക്കാന്‍ കഴിയുന്ന വിവിധ ഇലക്ട്രിക് ചാര്‍ജറുകള്‍ വികസിപ്പിച്ചെടുക്കാനുള്ള തയാറെടുപ്പിലാണു കമ്പനി.