നെഹ്‌റൂ കോളേജിലെ മറ്റൊരു കള്ളക്കളികൂടി പൊളിഞ്ഞു, സർക്കാർ എന്ത് നടപടി സ്വീകരിക്കും ?

Last Updated: ചൊവ്വ, 18 ജൂണ്‍ 2019 (15:27 IST)
നെ‌ഹ്റു കോളോജ് വിദ്യർത്ഥിയായ ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ് കോളേജിനുള്ളിൽ നടക്കുന്ന ക്രൂരമായ സംഭവങ്ങളെ കുറിച്ച് പുറംലോകം അറിയുന്നത്\. കോളേജിനുള്ളിൽ കുട്ടികളെ മർദ്ദിക്കുന്നതിനടക്കം പ്രത്യേകം മുറികൾ ഉണ്ടായിരുന്നു എന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. കേസ് വലിയ വിവാധമായി മാറിയെങ്കിലും പിന്നീട് അത് കെട്ടടങ്ങുകയും ചെയ്തു.

ജിഷ്‌ണു പ്രണോയ്‌യുടെ മരണത്തോടെ കോളേജുകളിലാകെ വിദ്യാർത്ഥികൾ സമരവും പ്രതിഷേധവും സംഘടപ്പിച്ചിരുന്നു. ഇത്തരത്തിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കോളേജ് പ്രതികാര നടപടികൾ സ്വീകരിച്ചു എന്നാണ് ഇപ്പോൾ വിദഗ്ദ സമിതി കണ്ടെത്തിയിരിക്കുന്നത്.

ജിഷ്‌ണു പ്രണോ‌യ്‌യുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയ വിദ്യാർത്ഥികളെ കോളേജ് അധികൃതർ മനപ്പൂർവം തോൽപ്പിച്ചതായണ് കണ്ടെത്തിയിരിക്കുന്നത്. തങ്ങളെ മനപ്പൂർവം പരാജയപ്പെടുത്തിയതാണ് എന്ന് പരാതി നൽകിയതോടെ സർവകലാശാല ഇവർക്ക് പ്രത്യേകം പരീക്ഷ നടത്തിയിരുന്നു. ഇതിൽ ഈ വിദ്യാർത്ഥികൾ വിജയിക്കുകയും ചെയ്തു. ഇതോടെ സർവകലാശാല വിദഗ്ദ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പർ കോളേജ് അധികൃതർ തിരുത്തി എന്ന ഗൗരവകരമായ കണ്ടെത്തലാണ് രാജേഷ് എം എൽ എ അധ്യക്ഷനായ അഞ്ചംഗ സമിതി കണ്ടെത്തിയിരിക്കുന്നത്. ഒരു വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായിട്ടും കോളേജ് ഇപ്പോഴും യാതൊരു തടസവും കൂടാതെ പ്രവർത്തിക്കുകയാണ്. ഇപ്പോൾ വിദ്യാർത്ഥികളെ മനപ്പൂർവം തോൽപ്പിച്ചു എന്നുകൂടി കണ്ടെത്തിയിരിക്കുന്നു. സർക്കാർ കോളേജിനെതിരെ എന്ത് നടപടി സ്വീകരീക്കും എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :