അനുബന്ധ വാര്ത്തകള്
- യുവതി ഭീഷണിപ്പെടുത്തിയപ്പോൾ തന്നെ ബിനോയ് പരാതി നൽകിയിരുന്നു: പൊലീസ് പറയുന്നതിങ്ങനെ
- അശ്ലീല സംഭാഷണത്തിന്റെ റെക്കോർഡ് പൊലീസിന്; വിനായകനെ അറസ്റ്റ് ചെയ്തേക്കും
- ദുബായിലെ ഡാൻസ് ബാറിലെ സ്ഥിര സന്ദർശകനായിരുന്നു ബിനോയ്, അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയെന്ന് ബീഹാർ സ്വദേശിനി; നിഷേധിച്ച് ബിനോയ്
- വിവാഹവാഗ്ദാനം നൽകി 3 വർഷത്തോളം പീഡിപ്പിച്ചു, മടുത്തപ്പോൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു; ചതിയാണെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി കാമുകന്റെ വീട്ടില് ആത്മഹത്യയ്ക്ക് ശ്രമിച്ചു
- മിഷേൽ ഷാജിയുടെ ദുരൂഹമരണം; സിസിടിവി ദൃശ്യത്തിൽ കണ്ട യുവാക്കളെ സംശയം, പത്രപ്പരസ്യം നൽകി ക്രൈംബ്രാഞ്ച്
ഉറങ്ങിക്കിടക്കുകയായിരുന്ന മലയാളി യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്
ഉറങ്ങിക്കിടക്കുകയായിരുന്ന മലയാളി യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്. ഹിജൈറയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടയത്\. 39കരനായ മനോജ് ചന്ദ്രൻപിള്ളയെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തും അയൽവാസിയുമായ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുജൈറയിൽ ഒരു മലയാളിയുടെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മനോജും സുഹൃത്തും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രതി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മനോജ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ സംഭവ സ്ഥലത്തുനിന്നു തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിൽ മറ്റുകാരണങ്ങൾ ഉണ്ടോ ഈന്നതുൾപ്പടെ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.