നാട്ടിൻപുറത്തുകാരിയായി സംവൃത വീണ്ടും മലായാള സിനിമയിലേക്ക് !

Last Updated: ചൊവ്വ, 18 ജൂണ്‍ 2019 (14:08 IST)
ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അഭിനയത്രി സംവൃത്ത സുനിൽ വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. മോഡേൺ പെൺകുട്ടിയായും തനി നട്ടിൻപുറത്തുകാരിയായ ഭാര്യയായുമെല്ലാം സംവൃത മലയാളത്തിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് താരം സിനിമയിൽനിന്നും ഒരു ഇടവേള എടുത്തത്.

ജി പ്രജിത് സംവിധനം ചെയ്യുന്ന 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന' സിനിമയിലൂടെയാണ് സംവൃത തിരികെ വരാൻ ഒരുങ്ങുന്നത്. നാട്ടിൻപുറത്തുകാരിയായ ഒരു ഭാര്യയായാണ് ചിത്രത്തിൽ സംവൃത വേഷമിടുന്നത്. ഗീത എന്നാണ് സംവൃതയുടെ കഥാപാത്രത്തിന്റെ പേര് ബിജു മേനോനാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമക്കുവേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലന്‍സിയർ‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, പ്രകാശ്, വിജയകുമാർ‍, ശ്രുതി ജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :