നിപ വൈറസിന്റെ ഉറവിടം സംസ്ഥാനത്ത് നിലനിൽക്കുന്നുവോ, വൈറസ് ബാധ വീണ്ടും ഉണ്ടാകുന്നതിന് കാരണം എന്ത് ?

Last Modified ചൊവ്വ, 4 ജൂണ്‍ 2019 (14:30 IST)
വീണ്ടും സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവിൽ ഒരാളിൽ മാത്രമാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ പ്രതിരോധ ബോധവൽത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റാരിലും ഇപ്പോൾ രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ 30ഓളം പേർ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാൾക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട് എന്നത് ആശങ്കപ്പെടുത്തുന്നത് ഒഴിച്ചാൽ നിലവിൽ ഭയപ്പെടേണ സാഹചര്യം ഇല്ല.

എന്നാൽ ചില ചോദ്യങ്ങൾ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കോഴിക്കോട് നിപ കെട്ടടങ്ങി ഒരു വർഷം മാത്രം പിന്നീടുമ്പോൾ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് നിപ വീണ്ടും സ്ഥിരീകരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. നിപയുടെ ഉറവിടം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടോ എന്ന ഭയം ആളുകളിൽ സ്വാഭവികമായും ഉണ്ടാകും. സംസ്ഥാനത്ത് എന്തുകൊൺറ്റ് വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നു എന്ന കാര്യം കൃത്യമായി പഠിക്കേണ്ടതുണ്ട്.

വവ്വാലുകളിൽനിന്നും പഴങ്ങളിലൂടെയും മറ്റ് മൃഗങ്ങളിലൂടെയുമാണ് നിപ മനുഷ്യനിലേക്ക് എത്തുന്നത് 18 ദിവസമാണ് വൈറസിന്റെ ഇൻക്യുബേഷൻ പിരീഡ്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും 18 ദിവത്തിന് ശേഷം മാത്രമേ രോഗ ലക്ഷണം പ്രകടമാകു. ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി ദിവസങ്ങൾക്കുള്ളിൽ അസുഖം ഗുരുതരാവസ്ഥയിലേക്ക് നീങ്ങും എന്നതാണ് നിപയെ അപകടകാരിയാക്കുന്നത്.

പഴം തീനി വവ്വാലുകളിൽനിന്നുമാണ് നിപ്പ പകരുന്നത് എന്നാണ് പ്രത്യേക സംഘം കണ്ടെത്തിയത്. എന്നാൽ വൈറസിന്റെ സാനിധ്യമുള്ള വവ്വാലിനെ കോഴിക്കോട് നിന്നും കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഒന്നുമില്ല. വൈറസിന്റെ സാനിധ്യം വവ്വാലുകളിൽ എത്ര കാലം നില നിൽക്കും എന്നതും വ്യക്തമല്ല. ഒരു പക്ഷേ വവ്വാലുകളിൽ ദീർഘകാലം വൈറസിന്റെ സാനിധ്യം നിലനിൽക്കുമെങ്കിൽ. കോഴിക്കോടുണ്ടയ വൈറസ് ബാധയുടെ തുടർച്ചയായി തന്നെ സംഭവിച്ചതാകാം ഇത്. എന്നാൽ ഇക്കാര്യങ്ങളിൽ കൃത്യമായ പഠനങ്ങളും പരിശോധനകളും ആവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :