1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. actress-kidnapping

''എല്ലാം ഞാൻ വെറുതെ പറഞ്ഞതാ'' - പൊലീസിനെ വെട്ടിലാക്കി പൾസർ സുനി വീണ്ടും

പൊട്ടിച്ചിരിച്ചുകൊണ്ട് പൾസർ സുനി വിവരങ്ങൾ പറഞ്ഞു!

പൊലീസ്
ആരും നൽകിയ ക്വട്ടേഷനല്ല ഭീഷണിപ്പെടുത്തി പണം തട്ടാനാണ് നടിയെ ആക്രമിച്ച‌തെന്ന് പൾസർ സുനി ആവർത്തിച്ച് പറയുമ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. പണം തട്ടാനാണ് താനിതെല്ലാം ചെയ്തതെന്ന് സുനി പൊലീസിന് മൊഴി നൽകുമ്പോഴും കണ്ണടച്ച് അത് വിശ്വസിക്കാനാകില്ല.
 
നടിയുടെ പരാതിയിലെ ചില പരാമർശങ്ങളും കൂട്ടുപ്രതികളുടെ മൊഴികളും കൂട്ടിവായിച്ചാൽ മറ്റാരോ നൽകിയ ക്വട്ടേഷനാണെന്ന് വ്യക്തം. ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് ആക്രമിച്ചതിന് ശേഷം ഇയാൾ നടിയോട് പറഞ്ഞതായി മണികഠനും നടിയും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, അത് വെറുതെ പറഞ്ഞ‌തായിരുന്നു എന്നാണ് സുനി പറയുന്നത്.
 
സംഭവശേഷം മറ്റാരേയോ വിളിച്ച് കാര്യംനിര്‍വഹിച്ച വിവരം പൊട്ടിച്ചിരിച്ചുകൊണ്ട് സുനി പറഞ്ഞതായും മണികണ്ഠനും പ്രദീപും മൊഴി നല്‍കിയിരുന്നു. ഇതാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സഹകരിച്ചില്ലെങ്കിൽ പത്തിരുപത് ആളുകളെ കൊണ്ട് ഫ്ലാറ്റിൽ കൊണ്ട്പോയി പീഡിപ്പിക്കുമെന്ന് സുനി നടിയോട് പറഞ്ഞിരുന്നു. ഇതും ഇയാൾ നിഷേധിക്കുകയാണ്. നല്ല പരിശീലനം കിട്ടിയ മട്ടിലാണ് സുനി പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. 
അടുത്ത ലേഖനം
പിണറായിക്ക് മുന്നില്‍ സംഘപരിവാര്‍ മുട്ടുമടക്കി; ‘ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പ്രതിഷേധം അറിയിക്കാന്, പിണറായിയെ തടയില്ല’‍, കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി മംഗളൂരുവിലേക്ക്