കടന്നുപോകുന്ന വര്‍ഷത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പേരുകള്‍ ആയിരുന്നു സോളാറും സരിതയും. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച വനിതയാണ് സരിത എസ് നായര്‍. കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസാണ് സോളാര്‍ കേസില്‍. ഇതിലെ മുഖ്യപ്രതിയാണ് സരിത. ജൂണ്‍ നാലിനാണ് സരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആറുമാസക്കാലമായി ജയിലില്‍ കഴിയുകയാണ് അവര്‍.
യുഡിഎഫിലെ മന്ത്രിമാരും എംഎല്‍എമാരും മറ്റ് രാഷ്ട്രീയ നേതാക്കളും വ്യവസായികളുമെല്ലാം ‘സരിതാ ബന്ധ’ത്തില്‍പ്പെട്ട് വിവാദത്തിലായി. സരിതയുടെ പ്രവര്‍ത്തന മേഖലകളെക്കുറിച്ച് ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍ നിരവധി.
WEBDUNIA|
Last Modified വ്യാഴം, 26 ഡിസംബര്‍ 2013 (13:12 IST)
ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍
അടുത്ത പേജില്‍- താരത്തിളക്കത്തിന് മങ്ങലേല്‍ക്കുമ്പോള്‍