2013- വാര്‍ത്തകളില്‍ നിറഞ്ഞ വനിതകള്‍

PRO
PRO
അടുക്കളയുടെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട എന്ന മലയാളി വീട്ടമ്മ യൂട്യൂബ് താരമായി പ്രശസ്ത്രിയിലേക്ക് ഉയര്‍ന്നത് 2013ലാണ്. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഈ വീട്ടമ്മ

‘രാജഹംസമേ' എന്ന ഗാനം ശ്രുതിമധുരമായി പാടി ഓണ്‍ലൈന്‍ ലോകത്ത് താരമായ ഉദിച്ചുയര്‍ന്നു. ഇതുവഴി ചന്ദ്രലേഖയെ തേടി നിരവധി അവസരങ്ങള്‍ എത്തുകയാണ്. ഗായിക കെ എസ് ചിത്രക്കൊപ്പം പാടുക എന്ന ചന്ദ്രലേഖയുടെ സ്വപ്നവും യാഥാര്‍ത്ഥ്യമായി. നവാഗതനായ ടി ജോണ്‍ സംവിധാനം ചെയ്യുന്ന 'ഹിസ് നെയിം ഈസ് ജോണ്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. 'താലോലം താലോലം കുഞ്ഞിക്കാറ്റേ ആരോരും കാണാതെ കൂടെ വായോ‘ എന്ന ഗാനമാണ് ചന്ദ്രലേഖ ചിത്രക്കൊപ്പം പാടിയത്.


അടുത്ത പേജില്‍- കേരളത്തിന്റെ അഭിമാനമായ മിടുക്കി
WEBDUNIA| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2013 (13:12 IST)
ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ മലയാളി വനിതകള്‍.

യൂട്യൂബിലെ രാജഹംസം!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :