അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.
നമ്മുടെ രാജ്യത്ത് പാശ്ചാത്യവത്കരണവും പാശ്ചാത്യ സാംസ്കാരിക അധിനിവേശവും നമ്മുടെ സാംസ്കാരിക തനിമയെ കാര്‍ന്നു തിന്നുകയാണ്.
സഹസ്രാബ്ദങ്ങളായി ഭാരതീയര്‍ പോറ്റിക്കൊണ്ടുവന്ന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചിരിക്കുന്നു. അച്ഛനും മക്കളും ഭാര്യയും ഭര്‍ത്താവും അയല്‍ക്കാരും സമൂഹവും ഒക്കെ തമ്മിലുള്ള ബന്ധം പണ്ടത്തെക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ അദ്ധ്യാപകര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനം അത്രമേല്‍ കോട്ടം തട്ടാതെ നിലനില്‍ക്കുകയാണ്. അദ്ധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കി പത്രം അദ്ധ്യാപന കാലത്ത് അവരില്‍ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്.
അദ്ധ്യാപകരുടെയും അദ്ധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നത് ഡോ.എസ്.രാധാകൃഷ്ണന്‍ ആണ്..!