സുധീരന്‍ സ്ഥാനാര്‍ത്ഥിയായേക്കും, ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് ആന്‍റണി; നിയമസഭയില്‍ കോണ്‍ഗ്രസിനെ സുധീരന്‍ നയിക്കുമോ? അണിയറയില്‍ ചടുലനീക്കങ്ങള്‍ !

Sudheeran, Chennithala, Oommenchandy, VS, Pinarayi, സുധീരന്‍, പിണറായി, ഉമ്മന്‍ചാണ്ടി, വി എസ്, ചെന്നിത്തല
ജോണ്‍ കെ ഏലിയാസ്| Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (20:47 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. സുധീരന്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍‌ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തലയ്ക്ക് മുകളിലൂടെ സുധീരനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്നും ചില വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

സുധീരന്‍ മത്സരിക്കുന്ന കാര്യത്തില്‍ കെ പി സി സിയും ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് എ കെ ആന്‍റണി അറിയിച്ചിരിക്കുന്നത്. സുധീരന്‍ മത്സരിക്കണമെന്ന അഭിപ്രായം ആന്‍റണിക്കുമുണ്ടെന്നാണ് വിവരം.

സോളാര്‍ കേസില്‍ പുകമറയ്ക്കുള്ളില്‍ നില്‍ക്കുന്ന ഉമ്മന്‍‌ചാണ്ടിയും ബാര്‍ കോഴ ആരോപണം നേരിടുന്ന രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ കോണ്‍‌ഗ്രസിനെ നയിക്കുന്നത് ദോഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ ഹൈക്കമാന്‍ഡിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആദര്‍ശധീരനായ സുധീരനെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയിലെങ്കിലും മുന്നേറ്റം നടത്താന്‍ കഴിയൂ എന്നൊരു നിഗമനം ഹൈക്കമാന്‍ഡിലെ ശക്തമായ ഒരു വിഭാഗത്തിനുണ്ട്.

ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും സുധീരനും ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍‌ഗ്രസിനെ നയിക്കണമെന്ന ഹൈക്കമാന്‍ഡ് തീരുമാനം താല്‍ക്കാലികമാണ്. തെരഞ്ഞെടുപ്പിന് ശേഷം യു ഡി എഫിന് ഭരണത്തുടര്‍ച്ച കിട്ടിയാല്‍ സുധീരന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന ശക്തമായ സൂചനകള്‍ ലഭിക്കുന്നുണ്ട്.

ഇതിനോടകം പുറത്തുവന്നിരിക്കുന്ന ചില സര്‍വേ ഫലങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമായിരിക്കുമെന്ന് പറയുന്നുണ്ട്. സര്‍വേഫലങ്ങള്‍ യു ഡി എഫിനും കോണ്‍‌ഗ്രസിനുമുള്ള താക്കീതാണെന്നാണ് എ കെ ആന്‍റണി പ്രതികരിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു. അഡ്വക്കേറ്റ് കെ ...

വിപണിയിലെ തിരിച്ചടി: കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ ...

വിപണിയിലെ തിരിച്ചടി: കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ നടപടി നീട്ടിവച്ചു
വിപണിയിലെ തിരിച്ചടി കാരണം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് ...

തൊഴില്‍ തര്‍ക്കം തീര്‍പ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി ...

തൊഴില്‍ തര്‍ക്കം തീര്‍പ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വര്‍ദ്ധിപ്പിച്ചു
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി ...

മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ ...

മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം; പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറത്ത് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അബ്ദുല്‍ ...

ടോയ്ലറ്റ് സീറ്റുകള്‍ കൂടുതലും വെളുത്ത നിറത്തിലാണുള്ളത്, ...

ടോയ്ലറ്റ് സീറ്റുകള്‍ കൂടുതലും വെളുത്ത നിറത്തിലാണുള്ളത്, എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ?
വീട്, ഓഫീസ്, പൊതു സമുച്ചയം എന്നിങ്ങനെ ഏത് കെട്ടിടത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ...