മരിക്കാനായി മാത്രം ഈ കാട്ടിലേക്ക് പോകാം...

PRO
കാടിന്റെ ഉള്ളില്‍ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും വ്യാപകമായി കാണാന്‍ സാധിക്കും, ചിലര്‍ മരത്തിന്റെ ശിഖരത്തില്‍ ജീവനൊടുക്കുമ്പോള്‍ മറ്റ് ചിലര്‍ വിഷം കഴിച്ച് മരച്ചുവട്ടില്‍ ജീവന്‍ വെടിയും. ഉള്‍ക്കാടുകളില്‍ ചില ശവശരീരങ്ങള്‍ ചെന്നായയോ കുറുക്കന്മാര്‍ക്കോ ഭക്ഷണമാകും. മരത്തില്‍ തൂങ്ങിക്കിടക്കുന്നവയില്‍ കൂടുതലും വസ്ത്രം ധരിച്ച് കിടക്കുന്ന അസ്ഥികൂടങ്ങള്‍ മാത്രമാണ്.

ചുരുക്കം ചില മൃതശരീരങ്ങളില്‍ നിന്നും ആത്മഹത്യക്കുറിപ്പുകള്‍ ലഭിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇത്രയും ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിനായി ‘ഓക്കിഗഹരാ’ കടിനെ തെരഞ്ഞെടുക്കുന്നതിനെപ്പറ്റി പല മനശാസ്ത്രഞ്ജരും പഠനങ്ങള്‍ നടത്തുന്നുണ്ട്. വ്യക്തമായ ഒരു ഉത്തരം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നിരവധി ഡോക്യുമെന്ററികള്‍ ഈ കാടിനെപ്പറ്റി പുറത്തിറങ്ങിയിട്ടുണ്ട്.

WEBDUNIA|
ആത്മഹത്യയില്‍ നിന്ന് പിന്‍‌തിരിപ്പിക്കാനായി സര്‍ക്കര്‍ കാട് തുടങ്ങുന്നതിനടുത്ത് ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്, അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ” നിങ്ങളുടെ ജന്മം മാതാപിതാക്കള്‍ നല്‍കിയ അമൂല്യ നിധിയാണ്, മരിക്കുന്നതിന് മുന്‍പ് മാതപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഒരു നിമിഷം ചിന്തിക്കു! നിങ്ങളുടെ വിഷമങ്ങള്‍ പങ്കുവെയ്ക്കു”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :