ഓണാഘോഷത്തിനിടെ വാക്കുതർക്കം; തടസം പിടിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

  police , stabbed , Onam , പൊലീസ് , ഓണം , യുവാവ് , സുജിത് , കൊലപാതകം
കൊല്ലം| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (20:30 IST)
കൊല്ലം ഓച്ചിറയിൽ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഓച്ചിറ കഴുവേലി മൂക്കിന് സമീപത്ത് ചിലർ രാത്രിയിൽ പടക്കം പൊട്ടിച്ചു. ഇത് സമീപവാസികൾക്ക് ബുദ്ധിമുട്ടായതോടെ വാക്കുതർക്കം ഉണ്ടായി. ഇത് പരിഹരിക്കാനാണ് സുജിത് എത്തിയത്. ഇതിനിടയിൽ ഒരാൾ സുജിത്തിന്റെ നെഞ്ചിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്നവർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :