ജീവനക്കാരിയുമായി സ്‍കൂള്‍ പരിസരത്ത് ശാരീരികബന്ധം; അധ്യാപകനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു

 police , school , beaten , പൊലീസ് , അധ്യാപകന്‍ , ലൈംഗികത
നാമക്കല്‍| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (20:23 IST)
അംഗനവാടി ജീവനക്കാരിക്കൊപ്പം സ്‍കൂള്‍ പരിസരത്ത് വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. നാമക്കല്‍ എസ് ഉദുപ്പം ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‍കൂളിന് സമീപത്താ‍ണ് സംഭവം. ശരവണന്‍ എന്ന അധ്യാപകനാണ് പിടിയിലായത്.

ശരവണനും അംഗനവാടി ജീവനക്കാരിയും തമ്മില്‍ മുമ്പും ബന്ധമുണ്ടായിരുന്നു. പലതവണ ഇവരെ പിടികൂടിയിരുന്നു.
ചൊവ്വാഴ്‌ച വൈകിട്ട് അധ്യാപകനും ജീവനക്കാരിയും സ്‍കൂളില്‍ ഉണ്ടെന്നറിഞ്ഞ് എത്തിയ നാട്ടുകാരാണ് ഇരുവരെയും പിടികൂടി മര്‍ദ്ദിച്ചത്. പൊലീസ് എത്തിയ ശേഷമാണ് ശരവണനെ നാട്ടുകാര്‍ മോചിപ്പിച്ചത്.

അംഗനവാടി ജീവനക്കാരിയുമായുള്ള ബന്ധത്തില്‍ അധ്യാപകനെ മുമ്പ് താക്കീത് ചെയ്‌തിരുന്നുവെന്നും നിലവിലെ സംഭവത്തില്‍ ശരവണന് നോട്ടീസ് നല്‍കി. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയുണ്ടാകുമെന്നും സ്‌കൂളിലെ പ്രധാനധ്യാപകന്‍ വ്യക്തമാക്കി.

ജീവനക്കാരിക്കെതിരെ നടപടിയാവശ്യപ്പെട്ട് അംഗനവാടി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അധ്യാപനുമായി ഇവര്‍ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും പലവട്ടം മോശമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :