ഊഞ്ഞാലില്‍ കുരുങ്ങി മരണം; പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട് - അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

 police , girl , death , പൊലീസ് , പെണ്‍കുട്ടി , ഊഞ്ഞാല്‍
മൂന്നാർ| Last Updated: ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (19:18 IST)
വീട്ടിലെ ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി. മൂന്നാറിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയാണ് കുട്ടി.

തിങ്കളാഴ്‌ചയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരണം സംഭവിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മൂന്നാർ ഡിവൈഎസ്‌പി എം രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ബന്ധു എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെയാണു ആദ്യം വിവരം അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :