അഭിറാം മനോഹർ|
Last Modified ഞായര്‍, 18 ഡിസംബര്‍ 2022 (09:13 IST)
കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പടെ മൂന്നുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം(20), ടി എസ് അബിൻ (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 122 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കൊച്ചി സിറ്റി കമ്മീഷണർ നാഗരാജു ചകിലത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കലൂർ ലിബർട്ടി ലൈനിന് സമീപത്തെ വീട്ടിൽ വെച്ച് കൊച്ചി സിറ്റി ഡാൻസ്ഫ് ടീമും പോലീസും ചേർന്ന് നടത്തിയ
പരിശോധനയിലാണ് മൂന്ന് പേരെയും പിടികൂടിയത്.