മയക്കുമരുന്ന് ലഭിച്ചില്ല; പൊലീസ് സ്‌റ്റേഷനില്‍ യുവാവ് അത്മഹത്യയ്‌ക്ക് ശ്രമിച്ചു

  young man , police , suicide , പൊലീസ് , യുവാവ് , ആ‍ത്മഹത്യ , മയക്കുമരുന്ന്
പാലക്കാട്| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (14:18 IST)
മയക്കുമരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് പൊലീസ് സ്‌റ്റേഷനുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി നവക്കോട് വീട്ടില്‍ സനൂപ് (22) ആണ് സ്‌റ്റേഷനിലെ ചുമരില്‍ തലയിടിച്ച് ജീവനൊടുക്കാന്‍ നീക്കം നടത്തിയത്. ഇയാളെ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.

ഒരു ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി പാലക്കാട് കെ എസ് ആര്‍ ടി സി സ്‌റ്റാന്‍ഡിന് സമീപത്തു നിന്നാണ് സനൂപിനെ പൊലീസ് പിടികൂടിയത്. ക്രിസ്‌റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന് 17 പായ്‌ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.

കോയമ്പത്തൂര്‍, പാലക്കാട് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് സനൂപ് പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ മയക്കുമരുന്ന് ആവശ്യപ്പെട്ട് യുവാവ് ബഹളം വെക്കുകയും ചുമരില്‍ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.

ജെസിഎം മൂന്നാം നമ്പര്‍ കോടതി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാണ് സനൂപിനെ റിമാന്‍ഡ് ചെയ്‌തത്. യുവാവിന് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :