വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി; വരനും വധുവും ഒളിച്ചോടി

  assam family , police , wedding , citizenship , love , പൊലീസ് , വരന്‍ , വധു , പെണ്‍കുട്ടി , ഒളിച്ചോട്ടം
ഗുവാഹത്തി| Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (19:32 IST)
വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ വരനും വധുവും ഒളിച്ചോടി. പൗരത്വ പട്ടികയില്‍ വരന്റെ പേര് ഇല്ലെന്ന് ആരോപിച്ച് പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതോടെയാണ് ഇരുവരും നാട് വിട്ടത്.

അസമിലെ സില്‍ചാര്‍ മേഖലയിലാണ് യുവതിയും യുവാവും താമസിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം 15നാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

എന്നാല്‍ ഇന്ത്യന്‍ പൌരനാണെന്ന് തെളിയിക്കുന്ന പൗരത്വ രേഖകള്‍ ഹാജരാക്കാന്‍ വരന്‍റെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായി.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായി. വരന്റെ കുടുംബം തട്ടിക്കൊണ്ടു പോയതാണെന്ന തരത്തിലുള്ള ആരോപണം ശക്തമായെങ്കിലും ഇരുവരും ഒളിച്ചോടിയതാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാമെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചിരുന്നതാണെന്നും എന്നാല്‍, അതുണ്ടായില്ലെന്നും പെണ്ണിന്റെ വീട്ടുകാര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :