ഗൊരഖ്പുർ|
Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (16:28 IST)
19 വയസുള്ള മകളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച് ശേഷം കഴുത്തറത്ത്
കൊലപ്പെടുത്തിയ പിതാവ് അറസ്‌റ്റില്‍. ഉത്തർപ്രദേശിലെ ഗൊരഖ്പുര്‍ സ്വദേശിയായ ജയ് പ്രകാശ് ഗുപ്‌തയാണ് പിടിയിലായത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൂത്തസഹോദരി നടത്തിയ അന്വേഷണമാണ് ഗുപ്‌തയുടെ അറസ്‌റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂലൈ 26നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച ശേഷം ശിരസ് കുഴിച്ചിടുകയും മറ്റു ഭാഗങ്ങള്‍ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
രക്ഷാബന്ധൻ ദിനത്തിൽ വീട്ടിലെത്തിയ മൂത്തസഹോദരി അനുജത്തിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിതാവിനോട് ചോദിച്ചെങ്കിലും ക്രത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ വ്യക്തമാക്കി.
കൊല നടന്ന ദിവസം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ മകള്‍ എതിര്‍ത്തു, തുടര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്‌തെന്ന് ഗുപ്‌ത പറഞ്ഞു. മൃതദേഹങ്ങള്‍ ചെറിയ കഷണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചെന്നും വ്യക്തമാക്കി. ഇതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
2015ൽ മൂത്ത മകളെ വിവാഹം ചെയ്‌തു അയച്ചെന്നും അതിനു ശേഷമാണ് ഇളയ മകളെ പീഡിപ്പിക്കാന്‍ ആരംഭിച്ചതെന്നും നിരവധി പ്രാവശ്യം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഗുപ്‌ത പൊലീസിന് മൊഴി നല്‍കി.