അനുബന്ധ വാര്‍ത്തകള്‍
- ബലാത്സംഗ ഇരയായ പതിനഞ്ചുകാരിയോട് കുഞ്ഞിനെ വിൽക്കാൻ പഞ്ചായത്തിന്റെ ഉത്തരവ്, അന്വേഷണം ആരംഭിച്ച് പൊലീസ്
- ആധാർ നമ്പർ തെറ്റാതെ എഴുതിക്കോളു, തെറ്റിച്ചു നൽകിയാൽ 10,000 രൂപ പിഴ !
- മഹാരാഷ്ട്രയിൽ ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം, വിജ്ഞാപനത്തിൽ രാംനാഥ് കോവിന്ദ് ഒപ്പിട്ടു
- സുഹൃത്തിന്റെ വിവാഹത്തിൽ മതിമറന്ന് ഉല്ലസിച്ചു, ദീപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി !
- ലാൽ ജോസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു, സിനിമയുടെ പ്രഖ്യാപനം നാൽപ്പത്തിയൊന്നിന്റെ വിജയാഘോഷത്തിനിടെ
ജനനസംഖ്യ ആറാണോ ? എങ്കിൽ നിങ്ങളുടെ ഈ കഴിവിൽ ആരും കീഴടങ്ങും
ജ്യോതിഷം എന്നു പറയുമ്പോഴേ പലര്‍ക്കും അത അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍തന്നെ വൈവിധ്യങ്ങള്‍ ഉണ്ട്. അത്തരമൊരു മാര്‍ഗമാണ് സംഖ്യാ ജ്യോതിഷം ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
ഇതില്‍ ജന്മ സംഖ്യ ആറായിരിക്കുന്നവര്‍ക്ക് ആരേയും വശീകരിക്കാനുള്ള കഴിവുള്ളവരാണ്. ഫലിതപൂര്‍ണ്ണമായി സംസാരിച്ച് മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്തിയുള്ള ഇവര്‍ പൊതുവേ വളരേ നല്ല നിലയില്‍ ജീവിക്കുന്നവരാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്. മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ സംഗതികള്‍ നേടിത്തരാന്‍ കഴിവുള്ള സംഖ്യയാണിത്.
ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്. ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ, കൈവശം ഒരു കൈലേസ് കരുതുകയോ ചെയ്യുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് അത്യുത്തമമാണ്.
മുന്‍പ് പറഞ്ഞ 6, 15, 24 തിയതികളില്‍ ജനിച്ച എല്ലാവരും ആറാം നമ്പരുകാരാണെങ്കിലും ഓരോ തിയതിയിലുള്ളവരും ഓരോ സ്വഭാവക്കാരാണ്. കൃത്യം ആറാം തിയതിയില്‍ ജനിച്ചവര്‍ എല്ലായ്പ്പോഴും ആഢംബരത്തിലും സമൃദ്ധിയിലും കഴിയാനാഗ്രഹിക്കുന്നവരായിരിക്കും. ആരെയും വശീകരിച്ച് സ്വന്തം കാര്യം കാണാന്‍ പ്രാപ്തിയുള്ള ഇവര്‍ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവിതം കഴിച്ച് കൂട്ടും.
15 ജനിച്ചവര്‍ക്ക് ധനവും സ്ഥാനമാനങ്ങളും തേടിയെത്തും. സൗഭാഗ്യപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ പ്രാപ്തിയുണ്ടാകും. കലാപരമായ കാര്യങ്ങളില്‍ അഗാധപാണ്ഡിത്യം ഉണ്ടായിരിക്കും. ഏത് കാര്യത്തിനും നല്ല തന്റേടവും ചുറുചുറുക്കും ഉണ്ടായിരിക്കുന്നവരാണ് 24ന് ജനിച്ചവര്‍. വിനയം, കാരുണ്യം എന്നീ സവിശേഷമായ സ്വഭാവഗുണങ്ങളും ഉണ്ടായിരിക്കും. ദാമ്പത്യം സൗഭാഗ്യപൂര്‍ണ്ണമായിരിക്കുകയും ചെയ്യും.
അടുത്ത ലേഖനം